കുറെയേറെ വര്ഷങ്ങളായി തട്ട് താഴാതെ മെഗാസ്റ്റാർ പദവിയിൽ ഇരിക്കുന്ന താരമാണ് മമ്മൂക്ക. അഭിനയമികവ് കൊണ്ട് തന്നെ മലയാളത്തിലെ താരരാജാക്കളിൽ നിന്ന് സ്ഥാനപദവി കൈമാറാതെ കൊണ്ട് നടക്കുന്ന ഒരു നടൻ കൂടിയാണ് മമ്മൂട്ടി. എന്നാൽ ഇപ്പോൾ മ്മൂക്കയെ കുറിച്ച് താരസഹോശാരം ഇബ്രാഹിംകുട്ടിയുടെ മകന്‍ മക്ബൂല്‍ സല്‍മാണ് പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
കണ്ട സിനിമകള്‍ക്ക് ഇരുന്ന് അഭിപ്രായം പറഞ്ഞുതരുന്ന ആളല്ല അദ്ദേഹമെന്ന് മക്ബൂല്‍ പറയുന്നു. അദ്ദേഹത്തിന് ഒരു സിനിമ ഇഷ്ടപ്പെട്ടാല്‍ അത് മുഖത്ത് പ്രകടമാവും. ഇഷ്ടപ്പെട്ടില്ലെങ്കിലും അത് മനസിലാവും. എന്നാല്‍ നമ്മളെ സങ്കടപ്പെടുത്താതിരിക്കാന്‍ അദ്ദേഹം അത് പറയില്ല. നല്ലതാണെങ്കില്‍ ചിലപ്പോള്‍ ഒരു മൂളലായിരിക്കും, ഇഷ്ടപ്പെട്ടില്ലെങ്കിലും ഒരു മൂളലായിരിക്കും.
അതില്‍ നിന്ന് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെന്ന് മനസ്സിലാവും. ഏതാണ് സിനിമ എന്താണ് പ്രോജക്ട്, ആരുടെ പ്രോജക്ട് ആണ് എന്നൊക്കെ ചോദിക്കാറുണ്ടെന്നും മക്ബൂല്‍ പറഞ്ഞു. ഞാന്‍ എന്ത് ചെയ്യുന്നു, ഏത് സിനിമ ചെയ്യുന്നു എന്നൊക്കെ അദ്ദേഹം ചോദിക്കാറുണ്ട്. കൂടാതെ താന്‍ സിനിമയിലേക്ക് എത്തിയത് മമ്മൂട്ടിയുടെ സഹോദരന്‌റെ മകനായിട്ടല്ലെന്നും നടന്‍ പറയുന്നു.
അരങ്ങേറ്റ സിനിമയുടെ ചിത്രീകരണം തുടങ്ങി പത്ത് പതിനഞ്ച് ദിവസം കഴിഞ്ഞപ്പോഴാണ് ലൊക്കേഷനില്‍ എല്ലാവര്‍ക്കും മനസിലാവുന്നത് ഞാന്‍ ഒരു സിനിമാ ബാക്ക് ഗ്രൗണ്ടില്‍ നിന്ന് വരുന്നയാളാണെന്ന്. മമ്മൂട്ടിയുടെ സഹോദരന്‌റെ മകന്‍ എന്ന പ്രയോറിറ്റി നമ്മള്‍ ഡിമാന്‍ഡ് ചെയ്തിട്ടുമില്ല. എല്ലാവരും ഒരുപോലെ നില്‍ക്കുന്ന ഫീല്‍ഡാണ് സിനിമ. കഴിവുണ്ടെങ്കിലെ സിനിമയില്‍ നില്‍ക്കാന്‍ കഴിയുകയുൂളളൂ. എന്നാണ് എനിക്ക് തോന്നുന്നത്,. കഴിവാണ് എറ്റവും വലിയ പ്രയോറിറ്റി, അഭിമുഖത്തില്‍ മക്ബൂല്‍ സല്‍മാന്‍ പറഞ്ഞു.