Latest News

മൂന്നാറില്‍ നടക്കുന്ന മാര്‍കോയുടെ ചിത്രീകരണ വീഡിയോ പുറത്തു;  ആക്ഷന്‍ ഹീറോയായി ഉണ്ണി മുകുന്ദനെത്തുന്ന ചിത്രത്തിന്റെ ദൃശ്യങ്ങള്‍ കാണാം

Malayalilife
മൂന്നാറില്‍ നടക്കുന്ന മാര്‍കോയുടെ ചിത്രീകരണ വീഡിയോ പുറത്തു;  ആക്ഷന്‍ ഹീറോയായി ഉണ്ണി മുകുന്ദനെത്തുന്ന ചിത്രത്തിന്റെ ദൃശ്യങ്ങള്‍ കാണാം

ണ്ണി മുകുന്ദന്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് മാര്‍കോ. ആക്ഷന്‍ ഹീറോയായിട്ടാകും ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. വിശാലമായ ക്യാന്‍വാസിലൂടെ വലിയ മുതല്‍മുടക്കിലെത്തുന്ന ചിത്രമായിരിക്കും മാര്‍കോ. മൂന്നാറില്‍ നടന്ന മാര്‍കോയുടെ ചിത്രീകരണത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

സംവിധായകന്‍ ഹനീഫ് അദേനിയായ മാര്‍കോ സിനിമയില്‍ തെലുങ്ക് നടി യുക്തി തരേജയാണ്. തിരക്കഥയും ഹനീഫ് അദേനി നിര്‍വഹിക്കുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദന്‍ ഫിലിംസും ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സുമാണ്. ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജാണ്. സംഗീതം നിര്‍വഹിക്കുന്നത് രവി ബസ്രറുമായ ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നത് സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, അഭിമന്യു തിലകന്‍. യുക്തി തരേജ എന്നിവരുമാണ്.

ഹനീഫ് അദേനിയുടെ മിഖായേല്‍ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച മാര്‍ക്കോ ജൂനിയറെ നായകനാക്കിയാണ് മാര്‍കോ എത്തുക. പ്രതിനായക വേഷത്തിലായിരുന്നു മാര്‍ക്കോ ജൂനിയര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍. മെയ് മൂന്നിന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പിആര്‍ഒ വാഴൂര്‍ ജോസും പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് വിപിന്‍ കുമാറും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റും പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ബിനു മണമ്പൂറും ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ സ്യമന്തക് പ്രദീപുമാണ്.

ഉണ്ണി മുകുന്ദന്‍ നായകനായവയില്‍ ഒടുവില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിയത് ജയ് ഗണേഷാണ്. കേരള ബോക്‌സ് ഓഫീസില്‍ വന്‍ കളക്ഷന്‍ നേടാന്‍ ജയ് ഗണേഷിന് സാധിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. കുട്ടികളടക്കമുള്ള പ്രേക്ഷകരെ മുന്നില്‍ക്കണ്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ത്രില്ലര്‍ സ്വഭാവം നിലനിര്‍ത്തുന്ന ഒന്നായിരുന്നു സംവിധായകന്‍ രഞ്ജിത് ശങ്കറിന്റെ ജയ് ഗണേഷ്. ഒരു സാമൂഹ്യ സന്ദേശവുമുണ്ട് ചിത്രത്തില്‍. ഇതുവരെ കണ്ടിട്ടില്ലാത്ത ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ ഉള്ളത് എന്നുമാണ് ജയ് ഗണേഷ് കണ്ടവരുടെ അഭിപ്രായങ്ങള്‍. ഉണ്ണി മുകുന്ദന്റെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ആകര്‍ഷണവും.

Read more topics: # മാര്‍കോ
MARCO Munnar Glimpse

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES