Latest News

മുപ്പത്തിയാറുവര്‍ഷങ്ങള്‍ക്കിടെ പാടിയത് അമ്പതില്‍ താഴേ സിനിമാഗാനങ്ങള്‍; വെളിപ്പെടുത്തലുമായി ജി വേണുഗോപാല്‍

Malayalilife
മുപ്പത്തിയാറുവര്‍ഷങ്ങള്‍ക്കിടെ പാടിയത് അമ്പതില്‍ താഴേ സിനിമാഗാനങ്ങള്‍; വെളിപ്പെടുത്തലുമായി  ജി വേണുഗോപാല്‍

ലയാള സിനിമ പ്രേമികൾക്ക് അനശ്വര ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് ജി വേണുഗോപാൽ. നിരവധി ഗാനങ്ങൾ ആസ്വാധർക്ക് സമ്മാനിച്ച അദ്ദേഹം സിനിമയില്‍ എത്തിയിട്ട് മുപ്പത്തിയാറ് വര്‍ഷങ്ങള്‍  പിന്നിട്ടിരിക്കുകയാണ്. അമ്പതില്‍ താഴേ ഗാനങ്ങള്‍  മാത്രമാണ് ഗായകൻ ആലപിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ കുറച്ച് പാട്ടുകള്‍ മാത്രം പാടിയതിനെ കുറിച്ച് കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയഗായകൻ.

  ആദ്യമായി താന്‍ 1984ല്‍ ‘ഓടരുതമ്മാവാ ആളറിയാം ‘ സിനിമയിലാണ് പിന്നണി പാടുന്നത്. അതേവര്‍ഷം തന്നെ ‘പറയാനും വയ്യ പറയാതിരിക്കാനും വയ്യ ‘എന്ന സിനിമയിലും ഗാനം ആലപിച്ചിരുന്നു.   ജി വേണുഗോപാല്‍ രണ്ടിലും നാലുവരി വീതമായിരുന്നെന്നും പാടിയിരുന്നത്.  അമ്പതില്‍ താഴെ ചലച്ചിത്രഗാനങ്ങള്‍ ആണ് മുപ്പത്തിയാറുവര്‍ഷങ്ങള്‍ക്കിടെ പാടിയത്.  ഇതേ ചോദ്യം ചോദിച്ച്  പണ്ട് പലരും ഒരു ആശയക്കുഴപ്പം തന്നിലുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.  തനിക്കും അന്ന് ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ട് പോയെന്ന് തോന്നിയിട്ടുണ്ടെന്നും വേണുഗോപാല്‍ തുറന്ന് പറയുന്നു.

 ഒരുപാട് പാട്ടുകള്‍ പലരും പാടി. പക്ഷേ  ഇന്ന് പല പാട്ടുകളും  പാടിയതാരാണെന്ന് ചോദിച്ചാല്‍ പലര്‍ക്കുമറിയില്ല.  എന്നാൽ എനിക്ക്  അത്തരമൊരു  അവസ്ഥ  വന്നില്ല. ഞാന്‍ പാടിയ ഇരുപത്തിയഞ്ചോ അമ്പതോ പാട്ടുകള്‍ ഇന്നും ആള്‍ക്കാര്‍ക്കറിയാം.  ഇത്രയും ഭാവതീവ്രത ഒരുപാട് പാട്ടുകള്‍ പാടിയിരുന്നെങ്കില്‍ ഓരോ പാട്ടിനും കൊടുക്കാന്‍ പറ്റുമായിരുന്നില്ലെന്ന് എനിക്ക് തോന്നുന്നു. അടിപൊളി പാട്ടുകളോ ക്‌ളാസിക്കലോ ഒന്നും പാടിയിട്ടില്ല.എഴുപതുകളില്‍ എം.എസ്. ബാബുരാജും ദക്ഷിണാമൂര്‍ത്തി സ്വാമിയുമൊക്കെ സൃഷ്ടിച്ച പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഈശ്വരാ… ആ പാട്ടുകള്‍ പാടാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ടെന്നും വേണുഗോപാൽ വ്യക്തമാക്കുകയാണ്.

Less than fifty film songs sung in thirty six years said g venugopal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES