Latest News

പ്രകൃതി അങ്ങിനെ ആണ്; എത്ര തന്നെ കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും; കുറിപ്പ് പങ്കുവച്ച് നടൻ കൃഷ്ണകുമാർ

Malayalilife
പ്രകൃതി അങ്ങിനെ ആണ്; എത്ര തന്നെ  കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും;  കുറിപ്പ് പങ്കുവച്ച് നടൻ കൃഷ്ണകുമാർ

ലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ കൃഷ്ണകുമാർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിൽക്കാൻ താരത്തിന് സാധിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ എത്ര കത്തി ചാമ്പലായാലും ഒരു തെളിവു ബാക്കിയുണ്ടാകുമെന്ന് തുറന്ന് പറയുകയാണ്  നടൻ കൃഷ്ണകുമാർ.  സമൂഹമാധ്യമത്തിൽ സെക്രട്ടേറിയറ്റിൽ നടന്ന തീപിടുത്തത്തെക്കുറിച്ച് എഴുതിയ കുറിപ്പിലാണ് താരത്തിന്റെ വിമർശനം ഉന്നയിച്ചതും. 

‘മുൻ പ്രധാനമന്തി രാജീവ് ഗാന്ധിയുടെ കൊലപാതകം ഒരു 'well planned murder' ആയിരുന്നു..  കൊലപാതകം നേരിൽ കാണാൻ,  കൊല്ലാൻ അയച്ചവർ   ഒരു ഫോട്ടോഗ്രാഫറെയും  ഏർപ്പാടാക്കി.  മനുഷ്യ ബോംബ് പൊട്ടിയപ്പോൾ  രാജീവ് ഗാന്ധിയും മറ്റനേകം പേരും മരണപെട്ടു. ഒപ്പം ഫോട്ടോഗ്രഫറും..  എല്ലാം നശിച്ചെങ്കിലും ആ  ക്യാമറ  മാത്രം ഒരു കേടു പാടും കൂടാതെ അവിടെ കിടന്നു..  അതായിരുന്നു രാജീവ് വധകേസിലെ പ്രധാന തെളിവും,  വഴിതിരുവും ഉണ്ടാക്കിയത്.  പ്രകൃതി അങ്ങിനെ ആണ്.  ഒരു തെളിവ് ബാക്കി വെക്കും. എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും..  മിടുക്കരായ അന്വേഷണ ഉദ്യോഗസ്ഥർ ഉണ്ട് നമുക്ക് ഭാരതത്തിൽ..  അവർ അന്വേഷണം തുടങ്ങുന്നത് കത്തിയതിൽ നിന്നല്ല..  കത്താതെ  കിടക്കുന്ന,  പ്രകൃതി മാറ്റി വെച്ചിരിക്കുന്ന ആ പ്രധാന തെളിവിൽ നിന്നാണ്..  അവിടെയാണ് ദൈവം അല്ലെങ്കിൽ പ്രകൃതി ഫോമിൽ ആകുന്നതു..  അന്നും എന്നും നാളെയും  അതുണ്ടാകും.’ കൃഷ്ണകുമാർ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ബിജെപിയോടുള്ള ആഭിമുഖ്യം തുറന്നു പറഞ്ഞ് കൃഷ്ണകുമാർ രംഗത്തെത്തിയത്. തനിക്ക് പണ്ടു മുതലെ ആർഎസ്എസുമായും ബിജെപിയുമായും അടുപ്പമുണ്ടായിരുന്നെന്നു പറഞ്ഞ താരം സിനിമയിലെ സാഹചര്യങ്ങൾ മൂലമാണ് അതു തുറന്നു പറയാതിരുന്നതെന്നും പറഞ്ഞിരുന്നു. 

Krishnakumar words about fire explosion at secreteriat

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES