മലയാള സിനിമയുടെ അമ്മ മുഖമാണ് നടി കവിയൂര്‍ പൊന്നമ്മ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഒരേ ടൈപ്പ് വേഷങ്ങള്‍ ചെയ്തു പോയ തനിക്ക് ഒരിക്കലും ബോറടി ഉണ്ടായിട്ടില്ലെന്നും ഒരാള്‍ ഇങ്ങോട്ട് വിളിച്ചു വ്യത്യസ്തമായ വേഷം ചെയ്യാനുള്ള ഓഫര്‍ നല്‍കിയാലും അത് സ്വീകരിക്കില്ലെന്നും ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് കവിയൂർ പൊന്നമ്മ. തലയില്‍ നരയിട്ടു ഇരുപത്തി രണ്ടാം വയസ്സില്‍ അഭിനയിച്ചു കഴിഞ്ഞ നടിയാണ് താനെന്നും വ്യത്യസ്തമായ വേഷങ്ങള്‍ അന്നേ ചെയ്തു പോയതാണെന്നും കവിയൂര്‍ പൊന്നമ്മ വ്യക്തമാകുന്നു.
'വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാന്‍ കഴിയാഞ്ഞതില്‍ ഒരു അഭിനേത്രി എന്ന നിലയില്‍ വിഷമം തോന്നിയിട്ടില്ല. പലരും എന്നോട് പറയും ഒരു മുണ്ടും നേര്യദും ഒരു ബിഗ്ഗും വച്ച് ഈ നാല്‍പ്പത്തി രണ്ടു വര്‍ഷം അഭിനയിച്ചത് ചേച്ചി മാത്രമേ ഉണ്ടാവുകയുള്ളൂ. പക്ഷെ എന്നാലും എന്നോട് പ്രേക്ഷകര്‍ക്ക് വെറുപ്പില്ല. എന്നോട് വ്യത്യസ്തമായ ഒരു വേഷം ചെയ്യണമെന്നു ആരും പറയുന്നുമില്ല എനിക്ക് അങ്ങനെ ചെയ്യണം എന്ന ആഗ്രഹവുമില്ല.
എനിക്ക് നെഗറ്റീവ് വേഷങ്ങള്‍ കിട്ടിയാലോ വേറിട്ട കഥാപാത്രങ്ങള്‍ കിട്ടിയാലോ ഞാന്‍ ചെയ്യില്ല. ഞാന്‍ ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ തലയില്‍ നരയിട്ട് അഭിനയിച്ച നടിയാണ്. എന്റെ അച്ഛനൊപ്പം വയസ്സുള്ള സത്യന്റെയും മധുവിന്റെയും അമ്മയായിട്ട്. എനിക്ക് ഇരുപത്തി രണ്ട് വയസ്സ് തികഞ്ഞിട്ടില്ല, ഇരുപത്തി ഒന്ന് വയസ്സ് കഴിഞ്ഞപ്പോഴാണ് 'തൊമ്മന്റെ മക്കള്‍' എന്ന ശശികുമാര്‍ സാറിന്റെ സിനിമ ചെയ്യുന്നത്'.
. ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് ആദ്യമായി കാമറക്കു മുമ്പിൽ എത്തുന്നത്. തൊമ്മന്റെ മക്കൾ, ‘അമ്പലക്കുളങ്ങരെ’,നെല്ല് , ലക്ഷ്മണരേഖ,കാണാമറയത്ത് തുടങ്ങി ഒട്ടനവധി സിനിമകളുടെ ഭാഗമായി. ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സൂപ്പർ താരങ്ങളുടെ അമ്മയായി തിളങ്ങാനും താരത്തെ തേടി അവസരങ്ങൾ എത്താറുമുണ്ട്.