Latest News

കാവാലം നാരായണപ്പണിക്കരുടെ രചനയില്‍ കാവാലം ശ്രീകുമാര്‍ ഈണം  നല്‍കി ആലപിച്ച ഗാനം;' സത്യത്തില്‍ സംഭവിച്ചത് വീഡിയോ ഗാനം കാണാം

Malayalilife
 കാവാലം നാരായണപ്പണിക്കരുടെ രചനയില്‍ കാവാലം ശ്രീകുമാര്‍ ഈണം  നല്‍കി ആലപിച്ച ഗാനം;' സത്യത്തില്‍ സംഭവിച്ചത് വീഡിയോ ഗാനം കാണാം

കാശ് മേനോന്‍,ദില്‍ഷാന എന്നിവരെപ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് മോഹന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'സത്യത്തില്‍ സംഭവിച്ചത് 'എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.പത്മഭൂഷണ്‍ കാവാലം നാരായണപ്പണിക്കരുടെ രചനയില്‍ കാവാലം ശ്രീകുമാര്‍ ഈണം  നല്‍കി ആലപിച്ച' കര്‍ക്കിടക കാക്കച്ചിറകില്‍' എന്നു തുടങ്ങുന്ന ഗാനമാണ് റിലീസായത്.

കാവാലത്തിന്റെ എട്ടാം വര്‍ഷത്തിലെ ഓര്‍മ്മ ദിനത്തില്‍ ഈ പാട്ട് എത്തുന്നുയെന്ന പ്രത്യേകത കൂടി ഈ ഗാനത്തിനുണ്ട്. നാടകം പോലെ തന്നെ ശ്രദ്ധേയമാണ് കാവാലത്തിന്റെ നാടന്‍ പാട്ടുകളും. ഒപ്പം അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് പിറന്ന ഗൃഹാതുരത്വം തുളുമ്പുന്ന നിരവധി സിനിമഗാനങ്ങള്‍ ജനപ്രീതി നേടിയതാണ്.

കാവാലം ശ്രീകുമാറിനോടൊപ്പം കുട്ടികളും പാടുന്നു. ഗായകന്‍ ഉണ്ണിമേനോന്റെ രണ്ടാമത്തെ മകന്‍ ആകാശ് മേനോന്‍, കുട്ടികള്‍ക്കൊപ്പം ഈ ഗാന രംഗത്തില്‍ അഭിനയിച്ചിരിക്കുന്നു. അതിമനോഹരമായി ദൃശ്യവല്‍ക്കരിക്കപ്പെട്ട ഈ ഗാനം, കാവാലത്തിന്റെ ശാകുന്തളം നാടകത്തില്‍ ശകുന്തളയായി വേഷമിട്ട് മലയാളികള്‍ക്ക് എന്നും പ്രിയങ്കരിയായ മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തു.

പ്രശാന്ത് മോഹന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയാ പേജ് ആയ മമ്മൂട്ടി കമ്പനിയിലൂടെ നേരത്തെ റിലീസ് ചെയ്തിരുന്നു.ദിലീഷ് പോത്തന്‍,ജോണി ആന്റണി,ശ്രീകാന്ത് മുരളി,കോട്ടയം രമേശ്,ടി ജി രവി,ജോജി ജോണ്‍,നസീര്‍ സംക്രാന്തി,ജി സുരേഷ് കുമാര്‍,ബൈജു എഴുപുന്ന,കലാഭവന്‍ റഹ്മാന്‍,ജയകൃഷ്ണന്‍,
വിജിലേഷ്,സിനോജ് വര്‍ഗീസ്,ശിവന്‍ സോപാനം,പുളിയനം പൗലോസ്,ഭാസ്‌കര്‍ അരവിന്ദ്,സൂരജ് ടോം,അശ്വതി ശ്രീകാന്ത്,കുളപ്പുള്ളി ലീല,ശൈലജ കൃഷ്ണദാസ്,പ്രതിഭ പ്രതാപചന്ദ്രന്‍,പാര്‍വതി രാജന്‍ ശങ്കരാടി,സുഷമ അജയന്‍,ഗായത്രി ദേവി
തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

പി ആര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ പ്രശാന്ത് മോഹന്‍, കോട്ടയം രമേശ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ജി മധു നിര്‍വ്വഹിക്കുന്നു.കാവാലം നാരായണപ്പണിക്കര്‍  എഴുതിയ വരികള്‍ക്ക് ബെന്നി ഫെര്‍ണാണ്ടസ്, കാവാലം ശ്രീകുമാര്‍, മധു പോള്‍ എന്നിവര്‍ സംഗീതം പകരുന്നു.
എഡിറ്റര്‍-സുനീഷ് സെബാസ്റ്റ്യന്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അമ്പിളി കോട്ടയം,കല-കെ കൃഷ്ണന്‍കുട്ടി, മേക്കപ്പ്-പട്ടണം ഷാ, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍,സ്റ്റില്‍സ്-ശിവന്‍ മലയാറ്റൂര്‍,പരസ്യകല-ആര്‍ട്ടോകാര്‍പ്പസ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ലിനു ആന്റണി,ബിജിഎം-മധു പോള്‍,വിഎഫ്എക്‌സ്-അജീഷ് പി തോമസ്. നൃത്ത സംവിധാനം-ഇംതിയാസ് അബൂബക്കര്‍, സൗണ്ട് ഡിസൈന്‍-അരുണ്‍ രാമവര്‍മ്മ, സംഘട്ടനം-അഷറഫ് ഗുരുക്കള്‍,
പി ആര്‍ ഒ-എ എസ് ദിനേശ്.

Karkkidaka Kaakkachirakil Sathyathil Sambhavichathu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES