Latest News

കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് കന്നഡ നടന്‍ കിരണ്‍ രാജിന് ഗുരുതര പരിക്ക്; ബെംഗളൂരുവില്‍ കെങ്കേരിയില്‍ അപകടം പുതിയ ചിത്രമായ റാണിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങവെ

Malayalilife
കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് കന്നഡ നടന്‍ കിരണ്‍ രാജിന് ഗുരുതര പരിക്ക്; ബെംഗളൂരുവില്‍ കെങ്കേരിയില്‍ അപകടം പുതിയ ചിത്രമായ റാണിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങവെ

പ്രശസ്ത കന്നഡ നടന്‍ കിരണ്‍ രാജിന് കാറപകടത്തില്‍ ഗുരുതര പരിക്ക്. വ്യാഴാഴ്ചയായിരുന്നു സംഭവം. ബെംഗളൂരുവില്‍ കെങ്കേരിയില്‍ വെച്ചാണ് അപകടം. മെഴ്സിഡസ് ബെന്‍സണ് അപകടത്തില്‍ പെട്ടത്. അപകടസമയത്ത് കിരണിനൊപ്പം തന്റെ സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും കാറിലുണ്ടായിരുന്നു.

കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് മറിഞ്ഞത്. കിരണിന് ഗുരുതരമായ പരിക്കുകളുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.അതേസമയം ഒപ്പമുണ്ടായിരുന്ന നിര്‍മാതാവ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പുതിയ ചിത്രമായ റാണിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങവെയായിരുന്നു സംഭവം.

കന്നഡാതി, യേ റിഷ്താ ക്യാ കെഹ്ലതാ ഹേ തുടങ്ങിയ ജനപ്രിയ ഷോകളിലൂടെയാണ് കിരണ്‍ അറിയപ്പെടുന്നത്.തകര്‍ന്ന വാഹനത്തിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. കിരണ്‍ ചികില്‍സയിലിരിക്കുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇതിനോടകം നിരവധി പേരാണ് താരം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നത്.

Kannada actor Kiran Raj meets with an accident

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക

-->