ഹിമാചല്‍ പ്രദേശ് സ്വദേശിനിയാണ് നടി കങ്കണ റണാവത്ത്. ഹിമാചല്‍ മഞ്ഞില്‍ പുതഞ്ഞു പോവുന്ന മാസങ്ങളാണ് ജനുവരിയും ഫെബ്രുവരിയും. മഞ്ഞുവീഴ്ചയില്‍പെട്ട മണാലിയിലെ തന്റെ വീടിന്റെ മനോഹരമായ ചിത്രങ്ങള്‍ പങ്കിടുകയാണ് കങ്കണ. ഏറെ നാളായി കാത്തിരുന്ന മഞ്ഞുവീഴ്ചയില്‍ നാട്ടുകാരും ആപ്പിള്‍ കര്‍ഷകരുമെല്ലാം വലിയ ആവേശത്തിലാണെന്നും കങ്കണ കുറിക്കുന്നു.
ചാര്‍ക്കോള്‍ ഗ്രേ നിറത്തിലുള്ള പുറംചുമരുകളുമായി മനാലി കുന്നുകളുടെ പശ്ചാത്തലത്തിലാണ് കങ്കണയുടെ അവധിക്കാല ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. മൗണ്ടന്‍ ഡിസൈനിലുള്ളതാണ് ഈ വീട്.
വെള്ള നിറത്തിലുള്ള വാതിലുകളും തൂവാനത്തോടു കൂടിയ ഷട്ടറുകളും വീടിനെ മനോഹരമാക്കുന്നു. യൂറോപ്യന്‍ ഡിസൈനിലാണ് വീടൊരുക്കിയിരിക്കുന്നത്.