ബോളിവുഡിലെ ശ്രദ്ധേയയായ നടിയാണ് കങ്കണ റണാവത്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ വീടുപൊളിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ബോളിവുഡ് നടി കങ്കണ രണാവത് രംഗത്ത് എത്തിയിരിക്കുകയാണ്. എന്നാൽ ഇപ്പോൾ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറയെ കങ്കണ വെല്ലുവിളിക്കുകയും ചെയ്തിരിക്കുകയാണ്.
ഇന്ന് എന്റെ വീട് തകര്‍ന്നു . നാളെ നിന്റെ അഹങ്കാരവും തകരും. ഓര്മയിരിക്കട്ടെ, കാലം എപ്പോഴും ഒരുപോലെയായിരിക്കില്ല എന്നാണ് കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്. നിങ്ങള്‍ എനിക്ക് ഉപകാരമാണ് ചെയ്തത് . കാഷ്മീരി പണ്ഡിറ്റുകള്‍ കടന്നുപോയ വേദന എന്താണെന്ന് എനിക്കറിയാം , അത് ഇന്ന് ഞാന്‍ നേരിട്ട് മനസിലാക്കി. അയോധ്യ മാത്രമല്ല കാഷ്മീരിനെക്കുറിച്ചും സിനിമ ചെയ്യുമെന്ന് ഞാന്‍ ഈ രാജ്യത്തോട് പ്രതിജ്ഞ ചെയ്യുന്നു. ഞാന്‍ ഇനി രാജ്യത്തെ ജനങ്ങളെ ഉണര്‍ത്തും . കാരണം എനിക്ക് നേരിടേണ്ടിവന്ന കാര്യങ്ങള്‍ക്ക് ചില അര്‍ഥങ്ങളുണ്ട്. ഉദ്ദവ് , ഈ ക്രൂരതയും ഭീകരതയും എന്റെ നേരെയാണ് ഉണ്ടായത് എന്നത് നന്നായി. കാരണം ഇതിന് വ്യക്തമായ ചില അര്‍ഥങ്ങളുണ്ട്- കങ്കണ ട്വീറ്ററിലൂടെ വെല്ലുവിളിക്കുകയും ചെയ്തു.
കങ്കണ സമൂഹമാധ്യമങ്ങളിലൂടെ ബിഎംസി പൊളിച്ച ഓഫിസിന്റെ ദൃശ്യങ്ങളും പങ്കുവെച്ചു. മുംബൈയില്‍ ഹിമാചല്‍ പ്രദേശില്‍നിന്ന് എത്തിയതിനു പിന്നാലെയാണ് ഉദ്ദവിനെതിരെ കങ്കണ ശക്തമായി ആഞ്ഞടിച്ചിരിക്കുന്നത്. കങ്കണയും മഹാരാഷ്ട്ര സര്‍ക്കാരും സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് തമ്മില്‍ ഇടഞ്ഞത്.