Latest News

ഇന്ത്യന്‍-2വിന്റെയും 'തലൈവര്‍170 ന്റെയും ചിത്രീകരണത്തിനിടെ കണ്ട് മുട്ടി ഉലഗനായകന്‍ കമല്‍ ഹാസനും സൂപ്പര്‍സ്റ്റാര്‍ രജിനികാന്തും;  21 വര്‍ഷത്തിന് ശേഷം ഒരേ സ്റ്റുഡിയോയില്‍ ഇരുവരും ഒത്തുചേര്‍ന്ന ചിത്രം വൈറല്‍

Malayalilife
 ഇന്ത്യന്‍-2വിന്റെയും 'തലൈവര്‍170 ന്റെയും ചിത്രീകരണത്തിനിടെ കണ്ട് മുട്ടി ഉലഗനായകന്‍ കമല്‍ ഹാസനും സൂപ്പര്‍സ്റ്റാര്‍ രജിനികാന്തും;  21 വര്‍ഷത്തിന് ശേഷം ഒരേ സ്റ്റുഡിയോയില്‍ ഇരുവരും ഒത്തുചേര്‍ന്ന ചിത്രം വൈറല്‍

ഇന്ത്യന്‍ സിനിമയില്‍ സമാനതകളില്ലാത്ത രണ്ട് ഇതിഹാസങ്ങളാണ് ഉലഗനായകന്‍ കമല്‍ ഹാസനും സൂപ്പര്‍സ്റ്റാര്‍ രജിനികാന്തും. ഇരുവരെയും ഒരുമിച്ച് കാണുന്നത് പ്രേക്ഷകര്‍ക്ക് എല്ലായിപ്പോഴും ഇഷ്ടമാണ്. ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് ആകാംക്ഷയും ആവേശവും പകര്‍ന്നുകൊണ്ട് 21 വര്‍ഷത്തിന് ശേഷം ഒരേ സ്റ്റുഡിയോയില്‍ തങ്ങളുടെ അതാത് സിനിമകളായ 'ഇന്ത്യന്‍-2', 'തലൈവര്‍170' എന്നിവയുടെ ചിത്രീകരണത്തിനിടെ ഇരുവരും ഒരുമിച്ച് നേരിയ നിമിഷം പങ്കിടുന്നു. 

ഉലകനായകന്‍ കമല്‍ഹാസനും സ്റ്റാര്‍ ഡയറക്ടര്‍ ശങ്കറും ഒന്നിക്കുന്ന മാസ്റ്റര്‍പീസ് ചിത്രമാണ് 'ഇന്ത്യന്‍ 2'. ലൈക പ്രൊഡക്ഷന്‍സിന്റെയും റെഡ് ജയന്റിന്റെയും ബാനറുകളില്‍ സുബാസ്‌കരന്‍ നിര്‍മ്മിച്ച ഈ ചിത്രം 1996-ലെ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ബ്ലോക്ക്ബസ്റ്ററില്‍ ഇടം നേടിയ 'ഇന്ത്യന്‍' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. 

കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന് ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി പ്രേക്ഷകരെ ത്രില്ലടിപ്പിച്ച അനിരുദ്ധ് രവിചന്ദറാണ് സംഗീതം പകരുന്നത്. ഛായാഗ്രഹണം രത്‌നവേലു നിര്‍വഹിക്കും. എ.ശ്രീകര്‍ പ്രസാദ് ചിത്രസംയോജനം കൈകാര്യം ചെയ്യും. പിആര്‍ഒ: ശബരി.

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ 170ആമത് ചിത്രമാണ് 'തലൈവര്‍170'. റിട്ട. പോലീസ് ഓഫീസറുടെ വേഷത്തില്‍ രജനീകാന്ത് പ്രത്യക്ഷപ്പെടുന്ന ചിത്രം 'ജയ്ഭീം'ലൂടെ ശ്രദ്ധേയനായ ജ്ഞാനവേലാണ് സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യര്‍, ദുഷാരാ വിജയന്‍, റിതിക സിം?ഗ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദ?ഗ്ഗുബട്ടി, തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. അനിരുദ്ധ് രവിചന്ദറാണ് തലൈവര്‍ 170-യുടെ സം?ഗീതസംവിധാനം.

Kamal Haasan And Rajinikanth meet

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES