തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന പുതിയ ചിത്രം ഖുഷിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രണയത്തിന്റെ തീവ്രതയെയും മാനുഷിക ബന്ധങ്ങളെയും കുറിച്ച് പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശിവ നിര്‍വാനയാണ്.
കാശ്മിരിന്റെ മനോഹര ദൃശ്യങ്ങള്‍ പകര്‍ത്തിയ ഖുഷി അടുത്ത മാസം ഒന്നിനാണ് റിലീസിനായി ഒരുങ്ങുന്നത്. ജയറാം,സച്ചിന്‍ ഖേദാകര്‍,മുരളി ശര്‍മ,ലക്ഷ്മി,രാഹുല്‍ രാമകൃഷ്ണ,രോഹിണി തുടങ്ങിയ താരനിരകള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഹേഷാ അബ്ദുല്‍ വഹാബാണ് ഖുഷിയുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേമേനിയും രവിശങ്കര്‍ യാലാമന്‍ചിലിയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2022ല്‍ പുറത്തിറങ്ങിയ ലൈഗറാണ് വിജയ് ദേവരക്കൊണ്ടയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഗുണശേഖര്‍ സംവിധാനം ചെയ്ത് ഈ വര്‍ഷം പുറത്തിറങ്ങിയ ശാകുന്തളമാണ് സാമന്തയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. രണ്ട് ചിത്രങ്ങളും ബോക്സോഫീസില്‍ പരാജയമായിരുന്നു.