ഷാരൂഖിന്റെയും പ്രിയാമണിയുടേയും തകര്‍പ്പന്‍ ഡാന്‍സുമായി അറ്റ്‌ലി ചിത്രം ജവാനിലെ ആദ്യഗാനമെത്തി. ഹിന്ദിയില്‍ സിദ്ദാ ബിദ്ദാ എന്നും തമിഴില്‍ വന്തയിടമെന്നും തുടങ്ങുന്ന ഗാനം തെലുങ്കില്‍ ധൂമേ ധൂലിപേല എന്നാണ് ആരംഭിക്കുന്നത് .വീഡിയോ ഗാനം ട്രെന്റിങില്‍ ലിസ്റ്റില്‍ ഇടംപിടിച്ച് കഴിഞ്ഞു.
ഹിന്ദിയില്‍ ഇര്‍ഷാദ് കമിലിന്റേയും തമിഴില്‍ വിവേകിന്റേയും വരികള്‍ക്ക് അനിരുദ്ധാണ് സംഗീതം നല്‍കിയിരിക്കുന്നത്.നേരത്തെ ഇറങ്ങിയ പ്രിവ്യൂ വീഡിയോ ഹിറ്റായിരുന്നു. ഷാരൂഖ് മിലിട്ടറി ഓഫീസറായി എത്തുന്ന ചിത്രത്തിലെ മൂന്ന് ഗെറ്റപ്പുകളായിരുന്നു പ്രിവ്യൂ വീഡിയോയുടെ ഹൈലൈറ്റ് . പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. വിജയ് സേതുപതിയാണ് വില്ലന്‍. പ്രിയാമണി, സന്യ മല്‍ഹോത്ര എന്നിവരാണ് മറ്റ് താരങ്ങള്‍. അതിഥി വേഷത്തില്‍ ദീപിക പദുക്കോണും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകന്‍ അറ്റ്ലി, നായിക നയന്‍താര, വില്ലന്‍ വിജയ് സേതുപതി, മൂന്നുപേരുടേയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാന്‍
റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ നിര്‍മിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. സെപ്റ്റംബര്‍ ഏഴിനാണ് ജവാന്‍ തിയേറ്ററുകളിലെത്തുക.