സൂപ്പര്‍ സ്റ്റാര്‍ രജനിയുടെ സ്‌റ്റൈലന്‍ ആക്ഷന്‍ രംഗങ്ങളും മാസ് ഡയലോഗും ചേര്‍ത്ത് ജയലറിന്റെ ഷോക്കേസ് വീഡിയോ പുറത്തിറങ്ങി. വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ ഹിറ്റ്ചാര്‍ട്ടില്‍ ഇടംപിടിച്ചു.
മാസും ആക്ഷനും നിറച്ച ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ജയിലറെന്ന് ഈ വീഡിയോയിലൂടെ വ്യക്തമാകുന്നു. വീഡിയോയില്‍ രജനികാന്തിനൊപ്പം വിനായകനെയും കാണിക്കുന്നുണ്ട്. രമ്യ കൃഷ്ണന്‍ രജനികാന്തിന്റെ ഭാര്യയായാണ് ചിത്രത്തിലെത്തുന്നത്.
നെല്‍സണ്‍ ദിലീപ്കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഗസ്റ്റ് 10നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തില്‍ ജയിലറുടെ വേഷത്തിലാണ് രജനി എത്തുകയെന്നാണ് സൂചന. അനിരുദ്ധ് രവിചന്ദര്‍ ആണ് ജയിലറിന് സംഗീത സംവിധാനം ഒരുക്കുന്നത്.
സണ്‍ പിക്‌ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് 'ജയിലര്‍' നിര്‍മിക്കുന്നത്. ജയിലറില്‍ രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട്. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്രാജ് കുമാര്‍, ജാക്കി ഷ്‌റോഫ്, സുനില്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.