Latest News

ജോലിയും വരുമാനവുമുണ്ടെങ്കിൽ എന്നും ഓണം തന്നെ; തുറന്ന് പറഞ്ഞ് ഇന്ദ്രൻസ്

Malayalilife
ജോലിയും വരുമാനവുമുണ്ടെങ്കിൽ എന്നും ഓണം തന്നെ; തുറന്ന് പറഞ്ഞ് ഇന്ദ്രൻസ്

 മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ  ഇന്ദ്രൻസ്.  നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ  അവതരിപ്പിക്കാൻ സാധിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ ജോലിയും വരുമാനവുമുണ്ടെങ്കിൽ എന്നും ഓണം തന്നെയാണ് എന്ന് തുറന്ന് പറയുകയാണ് ഇന്ദ്രന്‍സ്.  

‘കുട്ടിക്കാലത്ത് ഓണം വരാൻ കാത്തിരിക്കുമായിരുന്നു, പുത്തനുടുപ്പിടാനും ഓണക്കളികൾ കളിക്കാനും സദ്യ കഴിക്കാനുമൊക്കെയുള്ള കാത്തിരിപ്പ്,  എന്നാൽ മുതിർന്നപ്പോൾ ആഘോഷങ്ങളേക്കാൾ പ്രാധാന്യം ജോലിക്കായി.  ഓണസമയത്തായിരിക്കും തന്റെ ടെയ്‌ലറിങ് ഷോപ്പിൽ കൂടുതൽ വർക്ക് ഉണ്ടാവുക.  തന്റെ കസ്റ്റമേഴ്സിന്റെ ഓണത്തിന് മാറ്റ് കൂട്ടണമെങ്കിൽ അവരുടെ ഓണപ്പുടവകൾ കൃത്യ സമയത്തു ചെയ്‌തു കൊടുക്കണം,   അപ്പോൾ പിന്നെ സ്വന്തം ആഘോഷങ്ങൾക്ക് അവിടെ സ്ഥാനമില്ലാതാകും.’

‘സിനിമയിൽ അഭിനയിച്ചു തുടങ്ങിയപ്പോഴും അത് തന്നെ സ്ഥിതി, ജോലി ഉണ്ടെങ്കിൽ അതിനു തന്നെ പ്രഥമ സ്ഥാനം, ആഘോഷങ്ങളൊക്കെ രണ്ടാമത്തെ ഉള്ളൂ,  കോവിഡ് കാലമായതിനാൽ ഓണത്തിന് മകൾ എത്താനും സാധ്യതയില്ല.  അല്ലെങ്കിലും എല്ലാരും രോഗവും ദുരിതവും അനുഭവിച്ചിരുന്ന ഈ കാലത്ത് ആർക്കാണ് ഓണം ആഘോഷിക്കാൻ സാധിക്കുക.  കോവിഡ് എല്ലാം തകർത്തുകളഞ്ഞില്ലേ, എല്ലാവരും അങ്കലാപ്പിലാണ്, സ്ഥിരവരുമാനം ഉള്ളവർക്ക് മാത്രമാണ് ചെറിയ ആശ്വാസമുള്ളതു.  പൊതുജനങ്ങളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്.’ 

‘ചെറിയ കലാകാരന്മാർ, പാട്ടുകാർ, നാടൻ കലാകാരന്മാർ,. മേളക്കാർ, അവർക്കൊക്കെ ഇതുപോലെയുള്ള ഉത്സവ സീസണിലാണ് പണി ഉണ്ടാവുക. പക്ഷെ  എല്ലാറ്റിനും മുകളിലേക്ക് കോവിഡ് എന്ന മഹാരോഗം വന്നു പതിച്ചു, ഓണം കൊറോണമായി.  പലരും ഉള്ളിൽ കരയുകയാണ് ചിരിയുടെ മാസ്ക് അണിഞ്ഞിരിക്കുന്നെന്നേ ഉള്ളൂ.  തന്റെ ടൈലറിംഗ് ഷോപ്പിലും അധികം പണി ഒന്നും ഇല്ല, ജോലിക്കാർക്കൊന്നും പണി കൊടുക്കാൻ ഇല്ല.  ഇനി എല്ലാരും അപകടമൊന്നുമില്ലാതെ വീട്ടിലിരിക്കാൻ നോക്കുകയാണ് വേണ്ടത്, ഓണം എന്ന് പറഞ്ഞു തിക്കി തിരക്കി ഇറങ്ങി നടന്നാൽ അസുഖം വരാനുള്ള സാധ്യത കൂടും.  അതുകൊണ്ടു ഇത്തവണത്തെ ഓണാഘോഷങ്ങൾ മിതമാക്കാം, സന്തോഷമില്ലെങ്കിലും ഒരു ആചാരത്തിന്റെ പേരിൽ   സന്തോഷം അഭിനയിക്കാം, നമുക്ക് മനസ്സ് തുറന്നു ചിരിക്കാനും, സ്നേഹം കൈമാറാനും ഒന്ന് തൊട്ടുരുമ്മി ഇരിക്കാനും ഒക്കെ കഴിയുന്ന ഒരോണം പെട്ടെന്നുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം.’

കോവിഡ് വ്യാപനം തടയാനായി തിരുവനന്തപുരം സെൻട്രൽ ജയിലിലെ തടവുകാർക്കൊപ്പം മാസ്ക്ക് നിർമാണത്തിൽ പങ്കാളിയാകുന്നതുൾപ്പടെ തനിക്കാകുന്ന സന്നദ്ധ പ്രവർത്തനങ്ങൾ ഇന്ദ്രൻസ് എന്ന ഈ ചെറിയ വലിയ മനുഷ്യൻ ചെയ്തിരുന്നു.  കടന്നുവന്ന വഴികളെ മറക്കാത്ത , അതേക്കുറിച്ച് അഭിമാനത്തോടെ മാത്രം പറയുന്ന ഒരു പച്ച മനുഷ്യൻ... അല്ലലില്ലാതെ ഓണം ആഘോഷിക്കാനുള്ള പരിതഃസ്ഥിതികളുണ്ടെങ്കിലും ചുറ്റുമുള്ളവരുടെ ദുരിതത്തിൽ പങ്കു ചേർന്ന് ഓണമാഘോഷിക്കാൻ മറന്നു പകച്ചു നിൽക്കുന്ന ഈ മനുഷ്യൻ ഇവിടെയും വ്യത്യസ്തനാവുകയാണ്.


 

Read more topics: # Indrans words about onam
Indrans words about onam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES