മലയാള സിനിമയിലെ താരകുടുംബമാണ് നടി മല്ലികയുടേത്. മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം അടങ്ങുന്ന കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് അറിയാനുള്ള ആകാംക്ഷയും ഏറെയാണ്. എന്നാൽ കഴിഞ്ഞ ദിവസം ചേട്ടനായ ഇന്ദ്രജിത്തിനും മകൾ നച്ചുവിനും സ്വന്തം മകൾ അലംകൃതയ്ക്കുമൊപ്പം പൃഥ്വിരാജ് പങ്കു വച്ച ചിത്രത്തിന് ചുവടെ അമ്മ മല്ലിക സുകുമാരന്റെ രസകരമായ കമന്റ് ഏറെ വൈറലായിരുന്നു. ഫാമിലി വീക്കെൻഡ് എന്ന ക്യാപ്ഷനോടെയായിരുന്നു പൃഥ്വി ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ മല്ലിക പങ്കുവച്ച കമന്റ് ഇപ്രകാരമായിരുന്നു. ‘ ഇന്ദ്രാ, രാജു ഷൂട്ടിങ്ങുകൾ പുനരാരംഭിക്കും വരെ എല്ലാ വീക്കെൻഡുകളും അമ്മയ്ക്കൊപ്പം തിരുവനന്തപുരത്തുള്ള ഇൗ അപ്പാർട്ട്മെന്റിൽ ചിലവഴിക്കാൻ ശ്രമിക്കൂ’. എന്നായിരുന്നു.
പൃഥ്വിയുടെ പോസ്റ്റിന് ചുവടെ മല്ലിക പങ്കവച്ച കമന്റിനെ അനുകൂലിച്ച് ആരാധകരും ഇതോടെ രംഗത്ത് എത്തിയിരുന്നു. ഇതോടെ അമ്മ മകന്റെ ചിത്രത്തിന് നൽകിയ രസകരമായ കമന്റ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. പൃഥ്വിയും ഇന്ദ്രജിത്തും കൊച്ചിയിലാണ് ഷൂട്ടിങ്ങിനും മറ്റുമുള്ള സൗകര്യാർഥം താമസം. എന്നാൽ മല്ലിക സ്വന്തം സ്ഥലമായി തിരുവനന്തപുരത്താണ് താമസമാക്കിയിരിക്കുന്നത്.
കഴിഞ്ഞ മെയ് 22–നാണ് ആടുജീവിതം സിനിമയുടെ ഷൂട്ടിങ്ങിനായി ജോർദാനിൽ പോയ പൃഥ്വി തിരികെ മടങ്ങി എത്തിയത്. എന്നാൽ ഇപ്പോൾ പൃഥ്വി വാരിയംകുന്നൻ എന്ന പുതിയ സിനിമ പ്രഖ്യാപിച്ചതോടെ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്.