തെന്നിന്ത്യയില്‍ ഉള്‍പ്പടെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് നായികയായി തിളങ്ങിയ നടിയാണ് ഇല്യാന ഡിക്രൂസ്. കുറച്ചുകാലം മുമ്പ് ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി ഇല്യാന ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ തന്റെ ജീവിതത്തിലെ മിസ്റ്ററി മാന്റെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് താരം.
ഇരുവരും ഒരുമിച്ചുപോയ ഡെയ്റ്റ് നൈറ്റിന്റെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ഇല്യാന ചുവപ്പ് നിറം വസ്ത്രം അണിഞ്ഞപ്പോള്‍ ബ്‌ളാക്ക് ഷര്‍ട്ടാണ് ബോയ്ഫ്രണ്ടിന്. താടിക്കാരനായ ജീവിത പങ്കാളിയുടെ പേര് ഇല്യാന വെളിപ്പെടുത്തിയിട്ടില്ല.
മൂന്നുമാസങ്ങള്‍ക്കുമുമ്പാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഇല്യാന വെളിപ്പെടുത്തിയത്. കമിംഗ് സൂണ്‍, എന്റെ പ്രിയപ്പെട്ട കുഞ്ഞിനായി കാത്തിരിക്കുന്നു എന്ന് കുഞ്ഞുടുപ്പുകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് ഇല്യാന കുറിച്ചിരുന്നു. ഞാന്‍ വളരെയധികം ബുദ്ധിമുട്ടുന്ന ദിവസങ്ങളാണ്. എനിക്ക് താങ്ങായി ഈ മനുഷ്യനുണ്ടാകും. ഞാന്‍ തകരുകയാണെന്ന് തോന്നുന്ന നിമിഷങ്ങളിലെല്ലാം അദ്ദേഹം എന്നെ ചേര്‍ത്തുപിടിച്ചു. എന്റെ കണ്ണുനീര്‍ എന്നെ പൊട്ടിച്ചിരിപ്പിക്കാനായി തമാശകള്‍ പറഞ്ഞു. ഇപ്പോള്‍ ചുറ്റുമുള്ളതെല്ലാം കാഠിന്യമുള്ളതായി എനിക്ക് തോന്നുന്നില്ല. പങ്കാളിയെപ്പറ്റി ഇല്യാന കുറിച്ചത് ഇങ്ങനെയായിരുന്നു.
ഇല്യാനയുടെ ജീവിത പങ്കാളിയുടെ പേര്അധികം വൈകാതെ ഇല്യാന തന്നെ വെളിപ്പെടുത്തുന്നത് ആരാധകര്‍ കാത്തിരിക്കുകയാണ്.