Latest News

ആക്ഷന്‍ രംഗങ്ങളുമായി ടൊവിനോയും സംഘവും; ടൊവിനോയുടെ  ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍  ഐഡന്റിറ്റി ടീസര്‍ പുറത്ത്

Malayalilife
 ആക്ഷന്‍ രംഗങ്ങളുമായി ടൊവിനോയും സംഘവും; ടൊവിനോയുടെ  ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍  ഐഡന്റിറ്റി ടീസര്‍ പുറത്ത്

ഫോറന്‍സിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖില്‍ പോള്‍ - അനസ് ഖാന്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് 'ഐഡന്റിറ്റി'. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പൃഥ്വിരാജും കാര്‍ത്തിയും ചേര്‍ന്നാണ് സിനിമയുടെ ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. 

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുങ്ങുന്ന സിനിമയാണ് ഐഡിന്റിറ്റി എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. പെന്റഗണ്‍ ഷേപ്പ് മുഖമുള്ള ആരെയോ തിരയുന്ന തൃഷയുടെ കഥാപാത്രവും അവര്‍ക്ക് സഹായമായി എത്തുന്ന ടൊവിനോയുടെ കഥാപാത്രത്തെയുമാണ് ടീസറില്‍ കാണാനാകുന്നത്. ഒരു സസ്‌പെന്‍സ് ത്രില്ലര്‍ പശ്ചാത്തലത്തിലാണ് ഐഡന്റിറ്റി ഒരുങ്ങുന്നത് എന്നാണ് ടീസറിലൂടെ മനസിലാക്കാന്‍ സാധിക്കുന്നത്.

വന്‍ വിജയം നേടിയ എആര്‍എമ്മിന് ശേഷം ടൊവിനോ നായകനായെത്തുന്ന ചിത്രമാണിത്. ലിയോയ്ക്ക് ശേഷം തൃഷയും ഗാണ്ഡീവധാരി അര്‍ജുന, ഹനുമാന്‍ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം വിനയ് റായ്‌യും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.  പൃഥ്വിരാജിന്റെയും തമിഴ് താരം കാര്‍ത്തിയുടെയും ഒഫീഷ്യല്‍ പേജുകളിലൂടെയാണ് ടീസര്‍ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്. മികച്ച ദൃശ്യ ഭാഷ പുലര്‍ത്തുന്ന ടീസര്‍ പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്ന സംഭാഷണങ്ങളാലും ദൃശ്യങ്ങളാലും സമ്പന്നമാണ്. 

ഇന്‍വെസ്റ്റിഗേഷന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രമാണ് ഐഡന്റിറ്റി എന്ന് ടീസര്‍ സൂചന നല്‍കുന്നുണ്ട്. ചിത്രത്തിന്റെ ഓള്‍ ഇന്ത്യ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്ക് ശ്രീ ഗോകുലം മൂവീസാണ് സ്വന്തമാക്കിയത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് 2025 ജനുവരിയില്‍ തിയറ്ററുകളിലെത്തിക്കും. ജി സി സി വിതരണാവകാശം ഫാഴ്‌സ് ഫിലിംസാണ് കരസ്ഥമാക്കിയത്. ചിത്രത്തിന്റെ തിരക്കഥ സംവിധായകരായ അഖില്‍ പോളും അനസ് ഖാനും തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്.

തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രവുമാണിത്. ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം ബോളിവുഡ് താരം മന്ദിര ബേദിയാണ് കൈകാര്യം ചെയ്യുന്നത്. അജു വര്‍ഗീസ്, ഷമ്മി തിലകന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, വിശാഖ് നായര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അഖില്‍ ജോര്‍ജാണ് ഛായാഗ്രാഹകന്‍. സംഗീതവും പശ്ചാത്തല സംഗീതവും ജേക്‌സ് ബിജോയിയുടെതാണ്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: നിതിന്‍ കുമാര്‍, പ്രദീപ് മൂലേത്തറ, ചിത്രസംയോജനം: ചമന്‍ ചാക്കോ, സൗണ്ട് മിക്‌സിംഗ്: എം ആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, പ്രൊഡക്ഷന്‍ ഡിസൈന്‍: അനീഷ് നാടോടി, ആര്‍ട്ട് ഡയറക്ടര്‍: സാബി മിശ്ര, വസ്ത്രാലങ്കാരം: ഗായത്രി കിഷോര്‍, മാലിനി, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോ പ്രൊഡ്യൂസേഴ്‌സ്: ജി ബിന്ദു റാണി മല്യത്ത്, കാര്‍ത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷന്‍ കൊറിയോഗ്രഫി: യാനിക്ക് ബെന്‍, ഫീനിക്‌സ് പ്രഭു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജോബ് ജോര്‍ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോബി സത്യശീലന്‍, സുനില്‍ കാര്യാട്ടുകര, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടര്‍: അഭില്‍ ആനന്ദ്, ലൈന്‍ പ്രൊഡ്യൂസര്‍: പ്രധ്വി രാജന്‍, വിഎഫ്എക്‌സ്: മൈന്‍ഡ്സ്റ്റീന്‍ സ്റ്റുഡിയോസ്, ലിറിക്‌സ്: അനസ് ഖാന്‍, ഡിഐ: ഹ്യൂസ് ആന്‍ഡ് ടോണ്‍സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യന്‍ എം, സ്റ്റില്‍സ്: ജാന്‍ ജോസഫ് ജോര്‍ജ്, ഷാഫി ഷക്കീര്‍, ഡിസൈന്‍: യെല്ലോ ടൂത്ത്, ഡിജിറ്റല്‍ പ്രൊമോഷന്‍സ്: അഭില്‍ വിഷ്ണു, അക്ഷയ് പ്രകാശ്, പിആര്‍ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

IDENTITY Teaser Tovino Thomas

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക