ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിന് ശേഷം ഭാവന കേന്ദ്രകഥാപാത്രമാകുന്ന ചിത്രമാണ് ഹണ്ടിന്റെ ടീസര്‍ പുറത്തിറങ്ങി. ചിന്താമണി കൊലക്കേസിന് ശേഷം ഭാവനയും ഷാജി കൈലാസും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഹണ്ട്.
ഭാവന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഭയത്തിന്റെ മുള്‍മുനയിലേക്കു പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുമെന്ന് ടീസര്‍ വ്യക്തമാക്കുന്നു .ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രം മെഡിക്കല്‍ കാമ്പസ് പശ്ചാത്തലത്തിലൂടെയാണ് അവതരണം. കാമ്പസിലെ ചില ദുരൂഹ മരണങ്ങളുടെ ചുരുളുകള്‍ നിവര്‍ത്തുന്ന ചിത്രം എന്ന സൂചനയും ടീസര്‍ നല്‍കുന്നു.
അദിതി രവി, രാഹുല്‍ മാധവ്, അജ്മല്‍ അമീര്‍, അനു മോഹന്‍, ചന്തു നാഥ്, രണ്‍ജി പണിക്കര്‍, ഡെയ്ന്‍ ഡേവിഡ്, നന്ദു, വിജയകുമാര്‍, ജി.സുരേഷ് കുമാര്‍, ബിജു പപ്പന്‍, കോട്ടയം നസീര്‍, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യ നായര്‍, സോനു എന്നിവരാണ് മറ്റ് താരങ്ങള്‍. തിരക്കഥ നിഖില്‍ ആന്റണി, ഛായാഗ്രഹണം ജാക്‌സണ്‍ ജോണ്‍സണ്‍, ഗാനങ്ങള്‍ സന്തോഷ് വര്‍മ്മ, ബി.കെ . ഹരി നാരായണന്‍ സംഗീതം കൈലാസ് മേനോന്‍.,ജയലഷ്മി ഫിലിംസിന്റെ ബാനറില്‍ കെ.രാധാകൃഷ്ണന്‍ ആണ് നിര്‍മ്മാണം. വിതരണം ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്. പി.ആര്‍. ഒ വാഴൂര്‍ ജോസ്.