കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി തന്റെ അറുപത്തിയൊമ്പതാം പിറന്നാൾ ആഘോഷിച്ചത്. നിരവധി ആരാധകരും താരങ്ങളും എല്ലാം തന്നെ പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് രംഗത്ത് എത്തിയിരുന്നു. അദ്ദേഹത്തെ കുറിച്ച് പറയാൻ എല്ലാവർക്കും നിരവധി കഥകളുണ്ടായിരുന്നു. കേക്കിന്റെ ചിത്രവും മെഗാസ്റ്റാർ പിറന്നാൾ ആശംസിച്ച ഏല്ലാവർക്കും നന്ദി സൂചകമായി പങ്കുവെച്ചിരുന്നു. ലളിതമായ പിറന്നാൾ ആഘോഷമായിരുന്നു കൊവിഡ് വ്യാപനത്തെ തുടർന്ന് നടന്നിരുന്നത്. സോഷ്യൽ മീഡിയയിൽ പിറന്നാൾ ആഘോഷ ചിത്രം വൈറലായിരുന്നു. ആരാധകരും സിനിമ ലോകവും നീല ഷർട്ട് ധരിച്ച് നീല നിറത്തിലുളള അതിമനോഹരമായ കേക്കിന് അടുത്ത് നിൽക്കുന്ന മെഗാസ്റ്റാർ ചിത്രം ഏറെ ആവേശത്തോടെയാണ് ഏറ്റെടുക്കുകയും ചെയ്‌തു.
എന്നാൽ ഇപ്പോൾ മമ്മൂട്ടിയെ കുറിച്ചുള്ള ഹരിശ്രീ അശേകൻ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഹരിശ്രീ മമ്മൂക്കയുമായുള്ള ആത്മബന്ധത്തെ കുറിച്ച് പിറന്നാൾ ആശംസ നേരുന്നതിനോടൊപ്പമാണ് പങ്കുവെച്ചത്. തന്റേയും കുടുംബത്തിന്റേയും വകയുള്ള പിറന്നാൾ ആശംസ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പോസ്റ്റിൽ പങ്കുവെയ്ക്കുന്നുണ്ട്. മമ്മൂക്കയെ കുറിച്ച് ഹരിശ്രീ അശോകന്റെ വാക്കുകളിലൂടെ...
ആദ്യ കാലങ്ങളിൽ മമ്മൂക്കയെ ഒരു നോക്ക് കാണാൻ അദ്ദേഹത്തിന്റെ കോണ്ടസ കാറിന് പിന്നി ഓടിയിട്ടുണ്ട്. പിന്നീട് അദ്ദേഹത്തിനോടൊപ്പം ഒരു ചിത്രത്തിൽ അഭിനയിക്കാനുള്ള ഭാഗ്യം കുട്ടി. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിക്കാനുള്ള മഹാഭാഗ്യം തനിക്കുണ്ടായി. മമ്മൂട്ടി അഭിനയത്തിന്റെ ചക്രവർത്തിയാണ്.. അതുപോലെ സ്നേഹത്തിന്റേയു ചക്രവർത്തമയാണ്. ആ നല്ല മനുഷ്യന് തന്റേയും കുടുംബത്തിന്റേയും ആശംസകള്‍ നേരുന്നു എന്നാണ് ഹരിശ്രീ അശോകൻ കുറിച്ചത്.