മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടൻ ഹരീഷ് പേരാടി. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ കഴിഞ്ഞദിവസം രാത്രി തിരുവനന്തപുറത്ത് രണ്ടുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത് എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം ഇതിനെതിരെ പ്രതികരിച്ചത്.
രാഷ്ട്രീയമായി പരാജയപ്പെട്ടവര്‍ മനുഷ്യനെ വെട്ടികൊന്ന് ചോരകളമിട്ട് മൃഗീയമായി ഓണം ആഘോഷിക്കുന്നു…
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് ഡിവൈഎഫ്‌ഐ നേതാക്കളെയാണ് തടഞ്ഞു നിര്‍ത്തി വെട്ടിക്കൊന്നത്. വെഞ്ഞാറമൂട് തേമ്ബാന്‍മൂട് ജംക്ഷനില്‍ രാത്രി 12 ഓടെയാണ് സംഭവം. ഡിവൈഎഫ്‌ഐ ഇന്ന് കരിദിനം ആചരിക്കും. വെമ്ബായം തേവലക്കാട് ഒഴിവുപാറ മിഥിലാജ് (32), തേമ്ബാന്‍മൂട് കലുങ്കിന്‍മുഖം സ്വദേശി ഹക്ക് മുഹമ്മദ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷഹിന്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
കൊലപാതകത്തിന് പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ രംഗത്തെത്തി. ഈ സംഭവത്തില്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അടക്കമുള്ള പ്രതികള്‍ അറസ്റ്റില്‍ ആയിട്ടുണ്ട്