Latest News

ഇന്ന് കറുത്ത നായകന്റെ കഥകൾ പറയാൻ തന്നെ നായികക്ക് വെളുപ്പ് നിർബന്ധമാണ്; സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ച് നടൻ ഹരീഷ് പേരടി

Malayalilife
ഇന്ന് കറുത്ത നായകന്റെ കഥകൾ പറയാൻ തന്നെ  നായികക്ക് വെളുപ്പ് നിർബന്ധമാണ്; സോഷ്യൽ മീഡിയയിൽ  കുറിപ്പ് പങ്കുവച്ച് നടൻ  ഹരീഷ് പേരടി

ലയാള സിനിമയിലെ കറുപ്പിന്റെ സൗന്ദര്യത്തെ കുറിച്ച് വെളിപ്പെടുത്തി നടൻ ഹരീഷ് പേരടി രംഗത്ത്. ഹരീഷ് പേരടി ഇതേ കുറിച്ച്  വ്യക്തമാക്കിയിരിക്കുന്നത്  സംവിധായകന്‍ ഭരതനെ കുറിച്ചുളള പോസ്റ്റിലാണ്.  ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇന്ന് സിനിമ മാറിയപ്പോള്‍ കറുത്ത നായികമാര്‍ ഇല്ലാതായി എന്നും കറുത്തവളുടെ കഥ പറയാന്‍ വെളുത്ത നടികള്‍ കറുത്ത നിറം കലക്കിയ പാത്രത്തില്‍ ചാടണമെന്നായെന്നും തുറന്ന് പറയുന്നു.  ഞങ്ങളുടെ ടീനേജ് മനസ്സിൽ  കറുത്ത നിറത്തിന് നായികാ സങ്കൽപമുണ്ടാക്കിയ സംവിധായകനാണ് ഭരതനെന്നും  ഹരീഷ് കുറിപ്പിലൂടെ തുറന്ന് പറയുന്നു.

ഹരീഷിന്റെ  ഫേസ്ബുക്ക് കുറിപ്പിലൂടെ 

കറുത്ത നിറത്തിന് ഞങ്ങളുടെ ടീനേജ് മനസ്സിൽ നായികാ സങ്കൽപമുണ്ടാക്കിയ സംവിധായകൻ..പിന്നിട് കറുത്ത നിറമുള്ള പെൺകുട്ടികളെ കാണുമ്പോൾ ബഹുമാനം ഉണ്ടാക്കിയ കലാകാരൻ.. അന്നത്തെ കാമുകൻമാർക്ക് കാമുകി ഒരു ഭരതൻ ടച്ചാണെന്ന് പറയുന്നത് തന്നെ ഒരു അഭിമാനമായിരുന്നു. സൂര്യ എന്ന നടി പറങ്കി മലയിലൂടെ വളർന്ന് ആദാമിന്റെ വാരിയെല്ലിൽ എത്തുമ്പോഴേക്കും കലയും കച്ചവടവും നടക്കുന്ന സിനിമാ സൗന്ദര്യബോധമായി അത് മാറിയിരുന്നു.

ശാരിയിലൂടെയും മാതുവിലൂടെയും അത് കുറച്ച് കാലം കൂടി നിലനിന്നിരുന്നെങ്കിലും ആ കറുത്ത സൗന്ദര്യങ്ങൾ മലയാള സിനിമക്ക് എവിടെയോ നഷ്ട്ടപ്പെട്ടു. വെളുത്ത നായകൻ ഒരിക്കലും കറുത്തപെണ്ണിനേ പ്രേമിക്കാൻ പാടില്ലാ എന്നും സിനിമ കാണുന്ന നമുക്ക് ഉറപ്പാണ്. അയ്യപ്പൻ നായരുടെ ഭാര്യ കറുത്തവളാവൻ പോലും ഒരു കാരണമുണ്ട്. അയാൾ ശരിക്കും ഒരു നായരല്ലാ എന്നതുതന്നെ. ഇന്ന് കറുത്തവളുടെ കഥ പറയാനും വെളുത്ത നടികൾ കറുത്ത നിറം കലക്കിയ പാത്രത്തിൽ ചാടണം. നമ്മുടെ വെളുത്ത നടി നടൻമാർ നമുക്ക് വേണ്ടി എത്ര കഷട്ടപെടുന്നുണ്ട് ല്ലേ? എന്നും  ഹരീഷ് പേരടി കുറിച്ചു.

മലയാള സിനിമയിൽ സഹനായക വേഷങ്ങളിലൂടെ  ശ്രദ്ധേയനായി മാറിയ താരമാണ് ഹരീഷ് പേരടി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു.  മലയാളത്തിന് പുറമെ തമിഴിലും താരം ഏറെ ശ്രദ്ധ നേടുകയും ചെയ്‌തു.  സിനിമാ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും  സജീവമാകാറുള്ള താരമാണ് ഹരീഷ് പേരടി.

 

കറുത്ത നിറത്തിന് ഞങ്ങളുടെ ടീനേജ് മനസ്സിൽ നായികാ സങ്കൽപമുണ്ടാക്കിയ സംവിധായകൻ...പിന്നിട് കറുത്ത നിറമുള്ള പെൺകുട്ടികളെ...

Posted by Hareesh Peradi on Saturday, August 1, 2020


 

Hareesh peradi new post goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES