Latest News

ജീവിതം ചിലപ്പോഴൊക്കെ ഇങ്ങനെയാണ്; ഇതുപോലുള്ള സന്ദര്‍ഭങ്ങളാണ് നമ്മളെ ഗൗരവമേറിയ ജീവിതപാഠങ്ങള്‍ പഠിപ്പിക്കുന്നത്; ജീവിതപാഠങ്ങളുമായി ഗോവിന്ദ് പത്മസൂര്യ

Malayalilife
ജീവിതം ചിലപ്പോഴൊക്കെ ഇങ്ങനെയാണ്; ഇതുപോലുള്ള സന്ദര്‍ഭങ്ങളാണ് നമ്മളെ ഗൗരവമേറിയ ജീവിതപാഠങ്ങള്‍ പഠിപ്പിക്കുന്നത്; ജീവിതപാഠങ്ങളുമായി ഗോവിന്ദ് പത്മസൂര്യ

കൊറോണ കാലം വീടുകളിൽ തന്നെ വെറുതെ ഇരുന്ന് സമയം കളയാതെ ക്രിയാത്മകമായി വിനിയോഗിക്കുകയാണ് നമ്മുടെ പ്രിയ താരങ്ങൾ. വീടും പരിസര വും വൃത്തിയാക്കലും, പാചകവുമെല്ലാമായി  അങ്ങനെ നിരവധി കാര്യങ്ങളിൽ ഏർപ്പെടുകയാണ് താരങ്ങൾ. അതിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ലോക്ക് ഡൗൺ കാലത്തെ വിനോദം പങ്കുവെയ്ക്കുകയാണ് നടൻ ഗോവിന്ദ് പത്മസൂര്യ.  താരം തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ലോക്ക് ഡൗൺ വിശേഷങ്ങൾ പങ്കുവച്ചിരുന്നത്.

ഗോവിന്ദ് പത്മസൂര്യ സമൂഹമാധ്യമങ്ങളിലൂടെ മതിലില്‍ കയറി കുരുമുളക് പറിക്കുന്നതിന്റെ ഫോട്ടോയാണ് പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിനോടൊപ്പം ജീവിതം ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. ഇതുപോലുള്ള സന്ദര്‍ഭങ്ങളാണ് നമ്മളെ ഗൗരവമേറിയ ജീവിതപാഠങ്ങള്‍ പഠിപ്പിക്കുന്നത്. ഞാൻ പഠിച്ച പാഠം: അയല്‍വാസി മുരളിയേട്ടൻ മൊബൈല്‍ ക്യാമറയുമായി ഇടവഴിയിലൂടെ നടക്കുമ്പോള്‍ കുരുമുളക് പറിക്കാൻ മതിലില്‍ കയറരുത് എന്നും കുറിച്ചു.

ഒരു അഭിനേതാവ് എന്നതിലുപരി ഗോവിന്ദ് ഒരു അവതാരകൻ കൂടിയാണ്. . ജിപി എന്ന പേരിലാണ് പ്രേക്ഷകർ ഗോവിന്ദിനെ അറിയപ്പെടുന്നത്. ഗോവിന്ദ് വെള്ളിത്തിരയിലേക്ക് ചുവട് വച്ചത് എം. ജി ശശി സംവിധാനം ചെയ്ത് 2009 ൽ പുറത്തിറങ്ങിയ അടയാളങ്ങൾ എന്ന ചിത്രത്തിലൂടെയാണ്. ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ സിനിമയായ ഐ.ജിയിലെ ഗോവിന്ദിന്റെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. തുടർന്ന് പിന്നീട് ഡാഡി കൂൾ,ഭൂമി മലയാളം,കോളേജ് ഡേയ്സ് , പ്രേതം, തുടങ്ങിയ ചിത്രത്തിലും താരം വേഷമിട്ടിരുന്നു.

 

ജീവിതം ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. ഇതുപോലുള്ള സന്ദർഭങ്ങളാണ് നമ്മളെ ഗൗരവമേറിയ ജീവിതപാഠങ്ങൾ പഠിപ്പിക്കുന്നത്. ഞാൻ പഠിച്ച പാഠം: അയൽവാസി മുരളിയേട്ടൻ മൊബൈൽ കാമറയുമായി ഇടവഴിയിലൂടെ നടക്കുമ്പോൾ കുരുമുളക് പറിക്കാൻ മതിലിൽ കയറരുത്!

Posted by Govind Padmasoorya on Sunday, April 19, 2020

 

Govind padma soorya lock down happens

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES