പൂജയിലും പ്രാര്‍ത്ഥനയിലും മുഴുകി തമന്ന ഭാട്ടിയ. ലിംഗ ഭൈരവി ദേവി ക്ഷേത്രത്തില്‍ ആരാധന നടത്തുന്നതിന്റെയും പ്രാര്‍ത്ഥിക്കുന്നതിന്റെയും വീഡിയോ നടി തന്നെയാണ് പങ്ക് വച്ചത്.വല്ലാത്തൊരു എനര്‍ജിയാണിത് തരുന്നതെന്നും പേടി ഇല്ലാതാകുമെന്നും താരം വീഡിയോയില്‍ പറയുന്നു.
ക്ഷേത്രത്തിലേക്ക് കയറിചെല്ലുമ്പോള്‍ തന്നെ വലിയൊരു എനര്‍ജി കിട്ടുമെന്നും, എല്ലാത്തിനോടുമുള്ള ഭയം ഇല്ലാതാകുമെന്നും അതിന് ഒരു അവസരം കിട്ടിയപ്പോള്‍ പോകാന്‍ സാധിച്ചുവെന്നും തമന്ന വീഡിയോയില്‍ പറയുന്നു. ''ആര്‍ക്കാണ് ദൈവികം എന്നതിന് അടിക്കുറിപ്പ് നല്‍കാന്‍ കഴിയുക? ലിംഗഭൈരവി ദേവിയുടെ കൃപയില്‍ മുഴുകുന്നു ..'' എന്ന ക്യാപ്ഷനും നല്‍കിയാണ് തമന്ന വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. സദ്ഗുരുവിനെയും യന്ത്ര സെറിമണിയെയും ടാഗ് ചെയതാണ് തമന്നയുടെ വീഡിയോ.
ബ്രഹ്മാണ്ഡ ചിത്രങ്ങളായ ബാഹുബലിയിലും കെ.ജി.എഫിലും ഭാഗമാവാന്‍ ഭാഗ്യം ലഭിച്ച ഒരേയൊരു അഭിനേത്രിയാണ് തമന്ന. അതിന് ശേഷം പാന്‍ ഇന്ത്യ ലെവലില്‍ ഒരുപാട് ശ്രദ്ധനേടാന്‍ തമന്നയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തില്‍ ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും സിനിമ പ്രൊമോഷന്റെ ഭാഗമായും മറ്റു ചടങ്ങുകളിലും തമന്ന കേരളത്തില്‍ എത്തിയിട്ടുണ്ട്.
ദക്ഷിണേന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് തമന്ന ഭാട്ടിയ. പതിനഞ്ചാം വയസ്സില്‍ അഭിനയ രംഗത്തേക്ക് വന്ന തമന്ന കഴിഞ്ഞ 17 വര്‍ഷത്തോളമായി സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന ഒരാളാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കുവയ്ക്കാറുണ്ട്.