സെപ്റ്റംബര്‍ 13ന് ഓണച്ചിത്രമായി പുറത്തിറങ്ങുന്ന ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഫഹദ് ഫാസിലിന്റെ പേജിലൂടെയാണ് ട്രെയിലര്‍ ഇറക്കിയത്. പ്രജീവം മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ നിര്‍മ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ടീസറും ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ പുറത്തിറങ്ങിയ ട്രെയിലറും ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്.
ചെങ്കല്‍ച്ചുളയിലെ റാംബോ സുകുമാരകുറുപ്പ് ആയ കാലത്ത് ഇവിടുത്തെ ആസ്ഥാന റൗഡിയായിരുന്നു. മൂന്നാലു പയ്യമ്മാരുകൂടെയുണ്ട് ... ഗ്യാംങ്‌സ് ഓഫ് സുകുമാരക്കുറുപ്പ് ' എന്ന പേരിലാണിപ്പോള്‍ ഇവര്‍ അറിയപ്പെടുന്നത്. ഇന്ന് പുറത്തുവിട്ട ട്രയിലറിലെ പ്രസക്തഭാഗങ്ങളാണിത്.
ഒരു കാലത്ത് പ്രതാപിയായ റൗഡി സുകുമാരക്കുറുപ്പും ഒപ്പം നാലഞ്ചു പിള്ളേരും ചേര്‍ന്നു നടത്തുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ് ഏറെ കൗതുകകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി, മുഴുനീള ഫണ്‍ ത്രില്ലര്‍ സിനിമയായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. ചിരിയും ചിന്തയും നല്‍കുന്ന ഈ ചിത്രം ഈ ഓണക്കാലത്തിന് ആസ്വദിക്കുവാന്‍ പറ്റുന്ന ക്ലീന്‍ എന്റെര്‍ടൈനര്‍ ആയിരിക്കും.
സുകുമാരക്കുറുപ്പ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അബു സലിമാണ്. തന്റെ അഭിനയ ജീവിതത്തിന് പുതിയൊരു വഴിത്തിരിവു സമ്മാനിക്കുന്ന ചിത്രം കൂടിയായിരിക്കുമിത്. പ്രജീവം മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ റുബിന്‍ ഷാജി കൈലാസാണ് നായകന്‍.
ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, സൂര്യ ക്രിഷ്, സുജിത് ശങ്കര്‍, ദിനേശ് പണിക്കര്‍, സിനോജ് വര്‍ഗീസ്, എബിന്‍ ബിനോ, അജയ് നടരാജ്, ഇനിയ, പൂജ മോഹന്‍രാജ്, പാര്‍വതി രാജന്‍ ശങ്കരാടി, കൃഷ്ണ സ്വരൂപ് വിനു തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിക്കുന്നു. ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് വി ആര്‍ ബാലഗോപാല്‍ തിരക്കഥ സംഭാഷണം എഴുതിയിരിക്കുന്നു. ക്യാമറ: രജീഷ് രാമന്‍, എഡിറ്റിംഗ്: സുജിത്ത് സഹദേവ്, പ്രോജക്ട് ഡിസൈനര്‍: എസ് മുരുകന്‍. വാഴൂര്‍ ജോസ്.