ജെന്റില്‍മാന്‍-2വിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തു വിട്ടു. ഓസ്‌കര്‍ ജേതാവായ സംഗീത സംവിധായകന്‍ എം.എം.കീരവാണി തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെയാണ്ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. കീരവാണി പശ്ചാത്തലമായി നല്‍കിയ തീം മ്യുസിക്കിന്റെ അകമ്പടിയോടെയാണ് ടൈറ്റില്‍ എത്തിയിട്ടുള്ളത്.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ സംബന്ധിച്ച വിവരങ്ങളും വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആഹാ കല്യാണം' എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ എ. ഗോകുല്‍ കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം. കെ ടി കുഞ്ഞുമോന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജെന്റില്‍മാന്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം 19 ന് ചെന്നൈയില്‍ ആരംഭിക്കും. സംഗീത സംവിധായകന്‍ കീരവാണി, ഗാനരചയിതാവ് വൈരമുത്തു, കലാ സംവിധായകന്‍ തോട്ടാധരണി, ക്യാമറാമാന്‍ അജയന്‍ വിന്‍സെന്റ്, എഡിറ്റര്‍ സതീഷ് സൂര്യ, സ്റ്റണ്ട് മാസ്റ്റര്‍ ദിനേശ് കാശി എന്നിങ്ങനെ പ്രഗല്‍ഭരായ സാങ്കേതിക വിദഗ്ധര്‍ ഈ സിനിമയ്ക്കായി ഒത്തു ചേരുന്നു.
തമിഴകം മാത്രമല്ല തെന്നിന്ത്യയാകെ ഏറ്റെടുത്ത സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു അര്‍ജുന്‍ നായകനായെത്തിയ ജെന്റില്‍മാന്‍.