Latest News

നടൻ രജനികാന്ത് രാഷ്ട്രീയത്തിലേക്ക് വരണം; പോസ്റ്റർ പതിച്ച് ആരാധകർ

Malayalilife
  നടൻ രജനികാന്ത് രാഷ്ട്രീയത്തിലേക്ക് വരണം;  പോസ്റ്റർ പതിച്ച് ആരാധകർ

തെന്നിന്ത്യൻ സൂപ്പർ താരമാണ് രജിനികാന്ത്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ  ആയിരുന്നു പ്രേക്ഷകർക്ക് സമ്മാനിച്ചത്. അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമ ലോകത്തേക്ക് താരം ചുവട് വച്ചത്. എന്നാൽ ഇപ്പോൾ  അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം ആവശ്യപ്പെട്ട് കൊണ്ട് കോയമ്പത്തൂരിലെ രജനി മക്കൾ മൺറം അംഗങ്ങൾ പോസ്റ്ററുകൾ പതിചിരിക്കുകയാണ്. 

പോസ്റ്ററുകളിലൂടെ  സംസ്ഥാന രാഷ്ട്രീയത്തിൽ വിപ്ലവം കൊണ്ടുവരണമെന്നാണ് കുറിച്ചിരിക്കുന്നത്.  രാഷ്ട്രീയ രംഗത്ത് ഇപ്പോൾ അതുപോലെ തന്നെയാണ്  ഒരു വിപ്ലവം സൃഷ്ടിക്കാൻ കഴിയുന്ന ഒരേയൊരു വ്യക്തി രജനി മാത്രമാണെന്നും ചില പോസ്റ്ററുകളിൽ കുറിച്ചിട്ടുണ്ട്. തമിഴ്നാട് ജനത ഇതോടെ  രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന് വേണ്ടി കാത്തിരിക്കുകയാണ്. അതേസമയം ഇക്കഴിഞ്ഞ മാർച്ചിൽ തനിയ്ക്ക് മുഖ്യമന്ത്രിയാകാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കി കൊണ്ട് അദ്ദേഹം രംഗത്ത് എത്തിയിരിക്കുകയാണ്.

1975-ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ശിവാജി റാവുവിന്റെ പേര് രജിനികാന്ത് എന്ന് മാറ്റിയതും ബാലചന്ദറാണ്.  മുരട്ടുകാളൈ, പോക്കിരി രാജ, താനിക്കാട്ടു രാജ, നാൻ മഹാൻ അല്ലൈ, മൂണ്രു മുഗം തുടങ്ങിയ രജനി  ചിത്രങ്ങൾ മികച്ച വിജയമാണ് കാഴ്ചവച്ചത്. 

Fans wants to Actor Rajinikanth should enter politics

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES