Latest News

കുടുംബം എന്നത് ശക്തമായൊരു വാക്കാണ്; വേദന പങ്കിട്ട് സുപ്രിയ

Malayalilife
 കുടുംബം എന്നത് ശക്തമായൊരു വാക്കാണ്; വേദന പങ്കിട്ട് സുപ്രിയ

കേരളത്തെ ഏറെ പിടിച്ച് കുലുക്കിയ ഒന്നായിരുന്നു കഴിഞ്ഞ് വർഷം  ഉണ്ടായ കാറ്റും മഴയും പ്രളയവും എല്ലാം തന്നെ. എന്നാൽ അത്തരത്തിലുള്ള ഒരു സ്ഥിഗതികളുടെ തുടക്കം ഉണ്ടാകുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ അതിനിടെ കൂടെ കരിപ്പൂരിലെ വിമാനാപകടവും, കൊറോണയുമെല്ലാം എത്തുകയും ചെയ്‌തു. ഇവിടെയെല്ലാം കുടുംബം നഷ്ടപ്പെട്ട എത്രയോ പേര്‍. ആ വേദന പങ്കിട്ടുകൊണ്ട് ഇപ്പോൾ നിര്‍മാതാവും നടന്‍ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ രംഗത്ത് എത്തിയിരിക്കുകയാണ്.

'കുടുംബം എന്നത് ശക്തമായൊരു വാക്കാണ്. കുടുംബം നമ്മെ സ്നേഹിക്കുന്നു, സംരക്ഷിക്കുന്നു, നമുക്ക് വിലതരുന്നു. ഏതെങ്കിലും തരത്തിലുള്ള ഭീഷണി നേരിടുമ്ബോള്‍ കുടുംബത്തിന്റെ സുരക്ഷിതത്വത്തിലേക്ക് നാം ഓടിപ്പോകുന്നു. എന്നാല്‍ കൊറോണയും രാജമലയിലെ മണ്ണിടിച്ചിലും കരിപ്പൂരെ വിമാനാപകടവും നിരവധി കുടുംബങ്ങളെയാണ് തകര്‍ത്തു കളഞ്ഞത്."

"എത്ര ഓര്‍മ്മകളും സ്വപ്നങ്ങളും പ്രതീക്ഷകളും അഭിലാഷങ്ങളുമാണ് വിധിയുടെ ക്രൂരമായ കൈകള്‍ കൊണ്ട് മുറിച്ചു കളഞ്ഞത്. അവരെ കുറിച്ച്‌ ഓര്‍ക്കുമ്ബോളാണ് ഒരു കാര്യം തിരിച്ചറിയുന്നത്. കാറ്റും മഴയുമുള്ള രാത്രികളില്‍ നമ്മുടെ കുടുംബത്തിന്റെ ഊഷ്മളതയില്‍ കഴിയാന്‍ സാധിക്കുന്ന നമ്മളില്‍ കുറച്ചുപേരെങ്കിലും എത്ര ഭാഗ്യം ചെയ്തവരാണ്.' സുപ്രിയ കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

 

Family is such a mighty word said supriya menon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES