Latest News

സജി മോള്‍ക്കു്‌ളള പുണ്യാളന്‍ സെയ്ന്റ് റോക്കിയായി കുഞ്ചാക്കോ ബോബന്‍, ഒപ്പം ജയസൂര്യയും നിവേദയും; 'എന്താടാ സജി' ട്രെയ്ലര്‍

Malayalilife
സജി മോള്‍ക്കു്‌ളള പുണ്യാളന്‍ സെയ്ന്റ് റോക്കിയായി കുഞ്ചാക്കോ ബോബന്‍, ഒപ്പം ജയസൂര്യയും നിവേദയും; 'എന്താടാ സജി' ട്രെയ്ലര്‍

യസൂര്യയും കുഞ്ചാക്കോ ബോബനും നിവേദ തോമസും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'എന്താടാ സജി' ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്. ചിത്രത്തില്‍ പുണ്യാളനായാണ് കുഞ്ചാക്കോ ബോബന്‍ വേഷമിടുന്നത്. പുണ്യാളന്‍ സെയ്ന്റ് റോക്കി എന്നാണ് താരത്തിന്റെ കഥാപാത്രത്തിന്റെ പേര്.

കുഞ്ചാക്കോ ബോബനും ജയസൂര്യയും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് എന്താടാ സജി. ഗോഡ്ഫി സേവ്യര്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 8ന് ആണ് റിലീസ് ചെയ്യുന്നത്. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ഛായാഗ്രാഹണം ജീത്തു ദാമോദര്‍ ആണ്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സഹ പ്രൊഡ്യൂസര്‍ ജസ്റ്റിന്‍ സ്റ്റീഫന്‍. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങലൂര്‍. പശ്ചാത്തല സംഗീതം ജേക്ക്സ് ബിജോയ്്. ആര്‍ട്ട് ഡയറക്ടര്‍ ഷിജി പട്ടണം.

Read more topics: # എന്താടാ സജി
Enthada Saji Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES