നടിയും ബ്രിട്ടീഷ് മോഡലുമായ ഏമി ജാക്‌സണ്‍ വിവാഹിതയാവുന്നു. ഹോളിവുഡ് നടനും സംഗീതജ്ഞനുമായ എഡ് വെസ്റ്റ്‌വിക്ക് ആണ് വരന്‍. സ്വിറ്റ്‌സര്‍ലന്‍ഡിലെ ആല്‍പ്‌സ് പര്‍വ്വതനിരകളില്‍ വെച്ചുള്ള ഇരുവരുടെയും മോതിരമാറ്റ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
ഏമി ജാക്‌സണും എഡ് വെസ്റ്റ്‌വിക്കും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. 2023 ല്‍ തങ്ങള്‍ക്കിടയിലെ പ്രണയം ഇരുവരും തുറന്നു സമ്മതിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഹലോ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഏമിയുമൊത്ത് വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള തീരുമാനം എഡ് വെസ്റ്റ്‌വിക്ക് സൂചിപ്പിച്ചിരുന്നു.
അതേസമയം ഏമി ജാസ്‌കന്റെ രണ്ടാം വിവാഹമാണ് ഇത്. ഹോട്ടല്‍ വ്യവസായി ജോര്‍ജ് പനയോറ്റൂ ആയിരുന്നു അവരുടെ ആദ്യ ഭര്‍ത്താവ്. 2015 ല്‍ ആയിരുന്നു ഈ വിവാഹം. ഈ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. എന്നാല്‍ 2019 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.
2011 ല്‍ പുറത്തിറങ്ങിയ മദ്രാസിപട്ടണം എന്ന തമിഴ് സിനിമയിലൂടെയാണ് എമി ജാക്‌സണ്‍ സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും വേഷമിട്ടു. ഹോളിവുഡില്‍ സൂപ്പര്‍ഗേള്‍ എന്ന സിനിമയിലും അഭിനയിച്ചു. തങ്കമകല്‍, തെറി, സിങ്ങ് ഈസ് ബ്ലിങ് തുടങ്ങിയ ചിത്രങ്ങളില്‍ എമി അഭിനയിച്ചിട്ടുണ്ട്.