Latest News

ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്... നാല് ഭാഷകളില്‍ ഡബ്ബിങുമായി ദുല്‍ഖര്‍; വെബ് സീരീസായ ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സിന് വേണ്ടി ഡബ് ചെയ്യുന്ന നടന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍

Malayalilife
ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്... നാല് ഭാഷകളില്‍ ഡബ്ബിങുമായി ദുല്‍ഖര്‍; വെബ് സീരീസായ ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സിന് വേണ്ടി ഡബ് ചെയ്യുന്ന നടന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍

ണ്‍സ് ആന്‍ഡ് ഗുലാബ്‌സ് എന്ന വെബ് സീരിസിന്റെ റിലീസിനൊരുങ്ങുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍. ഓഗസ്റ്റ് 18 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ ഈ സീരിസ് സ്ട്രീം ചെയ്യും. ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സിനു വേണ്ടി നാലു ഭാഷകളില്‍ ഡബ്ബ് ചെയ്യുന്ന ദുല്‍ഖറിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

നിരവധി പേരാണ് ഡിക്യുവിന്റെ ഈ ലാംഗ്വേജ് സ്‌കില്ലിനെ അഭിനന്ദിച്ച് രംഗത്തുവന്നിരിക്കുന്നത്. അത്ഭുതപ്പെടാനില്ല, വാപ്പച്ചിയുടെ അല്ലേ മകന്‍ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.നെറ്റ്ഫ്‌ളിക്‌സിനു വേണ്ടി ഗണ്‍സ് & ഗുലാബ്‌സ് എന്ന വെബ് സീരീസ് സംവിധാനം ചെയ്യുന്നത് രാജും ഡികെയും ചേര്‍ന്നാണ്. 

ദി ഫാമിലി മാന്‍ എന്ന ഹിറ്റ് സീരിസിനു ശേഷം രാജ്, ഡികെ ടീം സംവിധാനം ചെയ്യുന്ന ഈ സീരീസിനെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. ദുല്‍ഖറിന്റെ ആദ്യ വെബ് സീരീസ് കൂടിയാണ് ഗണ്‍സ് ഗുലാബ്‌സ്. ദുല്‍ഖറിനെ കൂടാതെ രാജ്കുമാര്‍ റാവു, ആദര്‍ശ് ഗൗരവ് എന്നിവരും ഈ സീരീസില്‍ അഭിനയിക്കുന്നുണ്ട്.

Dulquer Salmaan in Guns Gulaabs

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES