സൂപ്പര്‍സ്റ്റാര്‍ മമ്മൂക്കയുടെ മകനെ കുഞ്ഞിക്ക എന്ന പേരിലാണ് ആരാധകര്‍ ഏറ്റെടുത്തത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളസിനിമയില്‍ പേരെടുത്ത താരമാണ്. സിനിമാ നടന്‍ എന്നതിലുപരി ഇപ്പോള്‍ നിര്‍മ്മാണമേഖലയിലും കൈവച്ചിരിക്കയാണ് ഡിക്യു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖറിന്റെ വഫയറര്‍ ഫിലിംസ് നിര്‍മ്മാണരംഗത്തേക്ക് കടന്നത്. എന്നാൽ ഇപ്പോൾ മലയാള സിനിമയിൽ സ്വജന പക്ഷാപാതമില്ലെന്ന് തുറന്ന് പറയുകയാണ് താരം. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ മലയാള സിനിമയില്‍ നിന്ന് താന്‍ പഠിച്ച പാഠങ്ങളെ കുറിച്ച് അദ്ദേഹം മനസ്സുതുറന്നത്.
മലയാള ചലച്ചിത്രമേഖലയില്‍ കാര്യങ്ങള്‍ വ്യത്യസ്തമായാണ് പ്രവര്‍ത്തിക്കുന്നുന്നത്. സിനിമാ കുടുംബത്തില്‍ നിന്നുള്ളവരായാകുന്നതോ സൂപ്പര്‍ താരങ്ങളുടെ മക്കള്‍ ആകുന്നതോ മലയാളത്തില്‍ എന്തെങ്കിലും പരിഗണന ഉറപ്പുതരുന്നില്ല.അവസരങ്ങള്‍ ലഭിക്കുന്ന കാര്യത്തിലും എളുപ്പത്തില്‍ തിരിച്ചറിയപ്പെടുന്ന കാര്യത്തിലും ചിലപ്പോള്‍ ഗുണം ഉണ്ടായിരിക്കാം.എങ്കിലും ഒരു പുതുമുഖമെന്ന നിലയില്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാന്‍ ഒരു വലിയ വിജയം ആവശ്യമാണ്.
സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചുവട് വച്ച താരമാണ് നടൻ ദുൽഖർ സൽമാൻ. മലയാളത്തിന്റെ പുറമെ തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ അതേസമയം നിർമ്മാണമേഖലയിലും സജീവമായ താരം തന്റെ വിശേഷങ്ങലും ആരാധകരുമായി പങ്കുവച്ച് എത്താറുണ്ട്.