മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളസിനിമയില്‍ പേരെടുത്ത താരമാണ്. സിനിമാ നടന്‍ എന്നതിലുപരി ഇപ്പോള്‍ നിര്‍മ്മാണമേഖലയിലും കൈവച്ചിരിക്കയാണ് ഡിക്യു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖറിന്റെ വഫയറര്‍ ഫിലിംസ് നിര്‍മ്മാണരംഗത്തേക്ക് കടന്നത്. എന്നാൽ ഇപ്പോൾ വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്നിരുന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേത് എന്ന് തുറന്ന് പറയുകയാണ് ദുല്‍ഖര്‍ സല്‍മാൻ . അമേരിക്കയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങി എത്തിയ ശേഷം തനിക്ക് വിവാഹം ആലോചിക്കാന്‍ തുടങ്ങിയെന്നും എല്ലാവരും ചേര്‍ന്ന് ചേരുന്ന പെണ്‍കുട്ടികളെ തിരക്കുകയായിരുന്നെന്നും ദുൽഖർ പറയുന്നു.
സ്‌കൂളില്‍ അഞ്ചു വര്‍ഷം ജൂനിയറായിരുന്ന ഒരു പെണ്‍കുട്ടിയുടെ കാര്യം ഇതിനിടയില്‍ സൂചിപ്പിച്ചു. സുഹൃത്തുക്കള്‍ ഇരുവരുടെയും ബയോഡേറ്റകള്‍ തമ്മിലുള്ള പൊരുത്തം നോക്കി. പിന്നീട് എവിടെ പോയാലും, ആ പെണ്‍കുട്ടിയെ അവിടെ കാണും. ഒരു സിനിമ കാണാന്‍ പോയാല്‍ ആ പെണ്‍കുട്ടി അതേ സിനിമയ്ക്ക് വന്നിരിക്കും.ഞാന്‍ പോലും അറിയാതെ ഒരടുപ്പം തോന്നി. ദിവ്യമായ എന്തോ ഒന്ന്, അന്ന് ഞാന്‍ ഉറപ്പിച്ചു, ഇവളെ തന്നെയാണ് ഞാന്‍ വിവാഹം കഴിക്കേണ്ടത് എന്ന്. അമാലിനോട് ഇത് തുറന്ന് പറയാനുള്ള ധൈര്യമായപ്പോള്‍ ഒരു കാപ്പി കുടിക്കാന്‍ ക്ഷണിക്കുകയായിരുന്നെന്നും പിന്നീട് എല്ലാം പെട്ടന്നായിരുന്നെന്നും താരം പറയുന്നു. 2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്.
ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍കിടെക്ടണ്. വിവാഹ ശേഷം ഒരു കുടുംബിനിയായി മാത്രം ഒതുങ്ങാന്‍ അമാലിനെ ദുല്‍ഖര്‍ അനുവദിച്ചില്ല. അടുത്ത കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം വീടുകള്‍ക്കും ഫ്ളാറ്റുകള്‍ക്കും ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യ്തും അമാല്‍ താരമായി.മലാളത്തിലെ മറ്റൊരു താരദമ്ബദികളായ ഫഹദ് നസ്രിയ താരദമ്ബകളുടെ ഫ്‌ളാറ്റിന് ഇന്റീരിയര്‍ ഡിസൈനിങ്ങ് ചെയ്ത് നല്‍കിയത് അമാലായിരുന്നു. അന്ന് അത് വലിയ വാര്‍ത്തയായിരുന്നു. വരയ്ക്കാന്‍ ഏറെ ഇഷ്ടമുള്ള അമാല്‍ ഒരിക്കല്‍ ദുല്‍ഖറിന്റെ ചിത്രം വരച്ചത് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. സുല്‍ഫത്തിനും മമ്മൂട്ടിക്കും നല്ല മരുമകള്‍ കൂടിയാണ് അമാല്‍. മമ്മൂട്ടിക്ക് അമാലിനോടുള്ള സ്നേഹത്തിന്റെ ആഴം ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കുമറിയാം.
നടന്‍ എന്ന നിലയില്‍ എല്ലാ പിന്തുണയും ഭാര്യയായ അമാല്‍ നല്‍കുന്നുണ്ട്. ദുല്‍ഖറിന്റെ സിനിമയിലെ സൗഹൃദങ്ങള്‍ അമാലും നിലനിര്‍ത്തുന്നുണ്ട്. നസ്രിയയാണ് അമാലിന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാള്‍. 2017 മേയ് 5ന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന് ഇവര്‍ പേരിട്ടിരിക്കുന്നത്.