സമകാലീന ചലച്ചിത്രലോകത്ത് ഏറ്റവും കൂടുതൽ ആരാധകർ ഉള്ള വിഖ്യാത സംവിധായക പ്രതിഭ കിം കി ഡുക്ക് കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ചത്. കോവിഡ് ബാധിച്ച് അത്യാസന്നനിലയിൽ കഴിഞ്ഞു വരികെയാണ് കിം മരണത്തിന് കീഴടങ്ങിയത്. താരത്തിന് ഹൃദയത്തിൽ തൊടുന്ന ആദരാഞ്ജലികൾ സിനിമ ലോകം അർപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ സംവിധായകന്‍ കിം കി ഡുക്കിന്‍റെ വിയോഗത്തില്‍ ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി സംവിധായകന്‍ ഡോ. ബിജു രംഗത്ത് എത്തിയിരിക്കുകയാണ്. ബിജു കുമാര്‍ ഫേസ്ബുക്കിലൂടെ തന്‍റെ സിനിമയില്‍ അഭിനയിക്കുന്ന കാര്യം പരിഗണിക്കാമെന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ അദ്ദേഹം സംസാരിച്ചിരുന്നതായി പങ്കുവെച്ചു.
ബിജുകുമാറിന്റെ കുറിപ്പിലൂടെ...
'ഇനി ഈ ചാറ്റുകള്‍ ഇല്ല.. റഷ്യയിലും ലാത്വിയയിലുമായി ചിത്രീകരിക്കുന്ന സിനിമകള്‍ക്ക് ശേഷം എന്റെ സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണം പരിഗണിക്കാം എന്ന വാഗ്ദാനം നിറവേറ്റാതെ പോയി…പ്രിയ കിം പക്ഷെ സിനിമകള്‍ മരിക്കുന്നില്ല..അത് വീണ്ടും വീണ്ടും ലോകത്തോട് സംസാരിച്ചു കൊണ്ടിരിക്കും…
എന്തൊരു വര്ഷമാണീ 2020…'
ഇനി ഈ ചാറ്റുകള്‍ ഇല്ല.. റഷ്യയിലും ലാത്വിയയിലുമായി ചിത്രീകരിക്കുന്ന സിനിമകള്‍ക്ക് ശേഷം എന്റെ സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണം…