രണ്ടാം ഭാവം സിനിമയുടെ സെറ്റിൽ തിലകന്‍ ചേട്ടന്‍ വോഡ്‌കയും പച്ചമുളകും ചേര്‍ത്ത് പ്രയോഗം ആരംഭിച്ചു: ലാൽ ജോസ്

Malayalilife
topbanner
രണ്ടാം ഭാവം സിനിമയുടെ സെറ്റിൽ തിലകന്‍ ചേട്ടന്‍ വോഡ്‌കയും പച്ചമുളകും ചേര്‍ത്ത് പ്രയോഗം ആരംഭിച്ചു: ലാൽ ജോസ്

ലയാള സിനിമയുടെ പ്രിയപ്പെട്ട നടനാണ് തിലകൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു അധകർക്ക് സമ്മാനിച്ചതും. ഇന്ന് താരത്തിന്റെ ഓർമ്മ ദിവസവും കൂടിയാണ്. ഈ അവസരത്തിൽ സംവിധായകൻ ലാൽ ജോസ് നടനെ കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ രണ്ടാം ഭാവം എന്ന സിനിമയില്‍ അഭിനയിക്കാന്‍ വരുന്നതെന്നും ഭക്ഷണം കഴിക്കാതെ സെറ്റില്‍ ഇരുന്നു വോഡ്‌കയും പച്ചമുളകും കഴിച്ചപ്പോള്‍ താന്‍ അതിനെ എതിര്‍ക്കാന്‍ നോക്കിയെന്നും അദ്ദേഹത്തിന്റെ കാലിന് പ്രശ്നമുള്ളത് കൊണ്ട് ഹോസ്പിറ്റലില്‍ പോകാന്‍ നിര്‍ബന്ധിച്ചുവെന്നുമാണ് ഇപ്പോൾ ലാൽ ജോസ് വെളിപ്പെടുത്തുന്നത്.

തിലകന്‍ എന്ന മഹാനടന്‍ അസുഖ ബാധിതനായിരിക്കുന്ന സമയത്താണ് തന്റെ രണ്ടാം ഭാവം എന്ന സിനിമയില്‍ അഭിനയിക്കാന്‍ വരുന്നതെന്നും ഭക്ഷണം കഴിക്കാതെ സെറ്റില്‍ ഇരുന്നു വോഡ്‌കയും പച്ചമുളകും കഴിച്ചപ്പോള്‍ താന്‍ അതിനെ എതിര്‍ക്കാന്‍ നോക്കിയെന്നും അദ്ദേഹത്തിന്റെ കാലിന് പ്രശ്നമുള്ളത് കൊണ്ട് ഹോസ്പിറ്റലില്‍ പോകാന്‍ നിര്‍ബന്ധിച്ചുവെന്നും തിലകന്‍ എന്ന മഹാനടനൊപ്പം ഒന്നിച്ച്‌ പ്രവര്‍ത്തിച്ച അനുഭവം പങ്കുവച്ചു കൊണ്ട് ലാല്‍ ജോസ് പറയുന്നു.


'രണ്ടാം ഭാവം എന്ന സിനിമയില്‍ അഭിനയിക്കാന്‍ വരുമ്ബോള്‍ അദ്ദേഹം തീരെ അവശനായിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ നന്നായിട്ടുണ്ടായിരുന്നു. കാലിന് ബുദ്ധിമുട്ടുണ്ടായിരുന്നു. അദ്ദേഹത്തിന് പ്രശ്നമുണ്ടെങ്കില്‍ ചിത്രീകരണം മാറ്റി വയ്ക്കാം എന്ന് വരെ പറഞ്ഞു, പക്ഷേ തിലകന്‍ ചേട്ടന്‍ തന്റെ ആരോഗ്യ പ്രശ്നം കാര്യമാക്കാതെ നിന്ന് അഭിനയിച്ചു. ഒരു ദിവസം അദ്ദേഹം ഭക്ഷണം ഒന്നും കഴിക്കാതെ വോഡ്‌കയും പച്ചമുളകും ചേര്‍ത്ത് കഴിക്കുന്നതാണ് കണ്ടത്. ഓരോ ദിവസം കഴിയുന്തോറും അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായി വന്നു. ഞാന്‍ പറഞ്ഞാലൊന്നും കേള്‍ക്കില്ലെന്ന് മനസിലായതോടെ സെറ്റില്‍ ഉണ്ടായിരുന്ന സീനിയര്‍ താരം ഒടുവില്‍ ഉണ്ണി കൃഷ്ണനോട് ഞാന്‍ കാര്യം പറഞ്ഞു. 'അയ്യോ ഞാന്‍ ഒന്നും പറയാന്‍ പോകില്ല എനിക്ക് ചീത്ത കേള്‍ക്കും' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അതില്‍ നായികയായി അഭിനയിച്ച പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെ മാതാപിതാക്കള്‍ അവിടെയുണ്ടായിരുന്നു. അവര്‍ തിലകന്‍ ചേട്ടനെ ഹോസ്പിറ്റലില്‍ പോകാന്‍ നിര്‍ബന്ധിച്ചു. അങ്ങനെയാണ് തിലകന്‍ ചേട്ടന്‍ രണ്ടാം ഭാവത്തില്‍ നിന്ന് ഇടവേളയെടുത്ത് ആശുപത്രിയില്‍ അഡ്മിറ്റ്‌ ആകുന്നത് എന്നും  ലാല്‍ ജോസ് പറഞ്ഞു.

Directotor lal jose words about thilakan

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES