ബറോസ് ചെയ്യാന്‍ തുടക്കത്തില്‍ തീരുമാനിച്ചിരുന്നില്ല; സമയമില്ലെന്ന് പറഞ്ഞ് അന്ന് മാറിനിന്നിരുന്നു;പിന്നീട് സംഭവിച്ചത് വെളിപ്പെടുത്തി സംവിധായകൻ സന്തോഷ് ശിവന്‍

Malayalilife
ബറോസ് ചെയ്യാന്‍ തുടക്കത്തില്‍ തീരുമാനിച്ചിരുന്നില്ല;  സമയമില്ലെന്ന് പറഞ്ഞ് അന്ന് മാറിനിന്നിരുന്നു;പിന്നീട് സംഭവിച്ചത് വെളിപ്പെടുത്തി സംവിധായകൻ സന്തോഷ് ശിവന്‍

ന്ത്യൻ ചലച്ചിത്രവേദിയിലെ ഒരു സംവിധായകനും ഛായാഗ്രാഹകനുമാണ് സന്തോഷ് ശിവൻ. ആശീര്‍വാദ് സിനിമാസിന്‌റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രമാണ് ബറോസിന്  വേണ്ടി   സന്തോഷ് ശിവനാണ് ബറോസിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.  മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ബറോസിന്‌റെ ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങളെല്ലാം വൈറലായി മാറിയിരുന്നു. അതേസമയം ബറോസിലേക്ക് ആദ്യം വിളിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു തന്റെ മറുപടിയെന്ന് ഒരു മാധ്യമത്തിന്  നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് ശിവന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

ബറോസ് ചെയ്യാന്‍ തുടക്കത്തില്‍ തീരുമാനിച്ചിരുന്നില്ലെന്നും സമയമില്ലെന്ന് പറഞ്ഞ് അന്ന് മാറിനിന്നതായിരുന്നു എന്നും സന്തോഷ് ശിവന്‍ പറയുന്നു. തിരക്കഥാകൃത്ത് ജിജോ നേരത്തെ വിളിച്ച് ചോദിച്ചിരുന്നു. അന്ന് സമയമില്ലെന്നായിരുന്നു ഞാന്‍ പറഞ്ഞത്. മഹാമാരിയുടെ സമയമായിരുന്നു. പിന്നീട് മോഹന്‍ലാല്‍ അണ്ണന്‍ വിളിച്ച് ചെയ്യാമോ എന്ന് ചോദിച്ചു. അതോടെ ഞാന്‍ സമ്മതം പറഞ്ഞു.

ബറോസ് ത്രീഡി സിനിമയാണ്. ടെക്‌നിക്കലി ചെറിയ വ്യത്യാസങ്ങള്‍ ഉണ്ട്. ബറോസ് കൊമേഷ്യല്‍ ത്രില്ലര്‍ അല്ല. ചില്‍ഡ്രന്‍സ് ഫിലിം ആണെങ്കിലും ത്രീഡി ആകുമ്പോള്‍ വലിയ റീച്ചായിരിക്കും. വലിയ ആളുകള്‍ക്കും ഇഷ്ടപ്പെടുന്ന ഒരുപാട് സംഭവങ്ങള്‍ സിനിമയില്‍ ഉണ്ട്. ഇതൊരു പ്ലസന്റ് സിനിമയായി വരണമെന്ന് ലാല്‍ സാര്‍ പറഞ്ഞു.

വ്യത്യസ്തമായ സബ്ജക്ടാണ്. അത് എപ്പോഴും ചെയ്യാന്‍ പറ്റില്ല. സിനിമയില്‍ അദ്ദേഹത്തിന്‌റെ ഇന്‍വോള്‍വ്‌മെന്‌റ് വളരെ വലുതാണ്. സിനിമ എങ്ങനെ വരണമെന്ന് അദ്ദേഹത്തിന് നല്ല ധാരണയുണ്ട്. മോഹന്‍ലാലിനൊപ്പം നിരവധി സിനിമകളില്‍ താന്‍ ചെയ്തിട്ടുണ്ടെന്നും സന്തോഷ് ശിവന്‍ പറഞ്ഞു. അദ്ദേഹത്തെ ഷൂട്ട് ചെയ്ത പടങ്ങള്‍ക്കാണ് എനിക്ക് കൂടുതല്‍ നാഷണല്‍ അവാര്‍ഡുകള്‍ ലഭിച്ചത്.

ഇരുവര്‍, കാലാപാനി തുടങ്ങി എന്റെ മുഖത്ത് ലൈറ്റ് അപ്പ് ചെയ്ത് അല്ലെ പഠിച്ചത് എന്ന് പറഞ്ഞ് എന്നെ കളിയാക്കാറുണ്ട്. ലാല്‍ സാറിനൊപ്പം പണ്ടുമുതലേ സ്റ്റില്‍സ് ഒകെ എടുത്ത് മല്‍സരിക്കുമായിരുന്നു. അദ്ദേഹം നന്നായി പടമെടുക്കും. ഈ പാന്‍ഡെമിക്കിന്‌റെ സമയത്ത് അദ്ദേഹം വീട്ടില്‍ ഇരുന്ന് എടുത്ത പടം എനിക്ക് അയച്ചുതരുമായിരുന്നു, അഭിമുഖത്തില്‍ സന്തോഷ് ശിവന്‍ പറഞ്ഞു.

Director santosh sivan words about barroz movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES