മലയാള സിനിമയിലെ ശ്രദ്ധേയനായ താരമാണ് നടൻ ദിലീപ്. നിലവിൽ നടി ആക്രമിക്കപ്പെട്ട കേസുമായി മുന്നോട്ട് പോകവേ
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ പ്രതികരിച്ച് സംവിധായകന്‍ കെ.പി വ്യാസന്‍ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. ദിലീപിനെ നായകനാക്കി ശുഭരാത്രി എന്ന സിനിമയൊരുക്കിയ സംവിധായകനാണ് കെ.പി വ്യാസന്‍.
”ലോകായുക്തയെ വന്ധ്യംകരിച്ചത് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ല?? ‘ക്ഷീരമുള്ളോരകിടിന്‍ ചുവട്…’ ദിലീപ് തന്നെ മാധ്യമ ധര്‍മ്മം” എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. പോസ്റ്റിന് ചുവടെ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകളും ലഭിക്കുന്നുണ്ട്. ഇന്ന് രാവിലെ പത്തരയോടെയാണ് ദിവസങ്ങള്‍ നീണ്ട വിചാരണയ്ക്ക് ഒടുവില്‍ കോടതി ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.
ഹൈക്കോടതി ദിലീപിനും, മറ്റ് പ്രതികളായ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവര്‍ക്ക് കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് പി ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ കോടതി നടന്‍ ജാമ്യ ഉപാധികള്‍ ലംഘിച്ചാല്‍ അറസ്റ്റ് ചെയ്യാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.