ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഗൗതം വാസുദേവ് മേനോന്റെ വിക്രം ചിത്രം ധ്രുവനച്ചത്തിരത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. 'ഹിസ് നെയിം ഈസ് ജോണ്‍' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പാല്‍ ഡബ്ബയാണ് ഗാനം ആലപിച്ചിരിക്കുന്നത്. എന്നാല്‍ റിലീസ് പ്രഖ്യാപിച്ചിട്ടില്ല.
ഈ ഗാനത്തിനൊപ്പം റിലീസ് പ്രഖ്യാപിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസവും സംവിധായകന്‍ നല്‍കിയ സൂചന. ചിത്രത്തിന്റെ ചിത്രീകരണം 2016 ല്‍ പൂര്‍ത്തിയായതാണ്. എന്നാല്‍ റിലീസ് അനിശ്ചിതമായി നീണ്ടു പോവുകയായിരുന്നു. ഇതിന്റെ പേരില്‍ സംവിധായകനെതിരെ നിരവധി ട്രോളുകളും ഇറങ്ങിയിരുന്നു.
ഋതു വര്‍മ്മ, സിമ്രന്‍, ആര്‍ പാര്‍ഥിപന്‍, ഐശ്വര്യ രാജേഷ്, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്ണന്‍, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. 'ജോണ്‍' എന്ന സീക്രട്ട് ഏജന്റായാണ് വിക്രം ചിത്രത്തിലെത്തുന്നത്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ വിതരണം. സ്പൈ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഹാരീസ് ജയരാജ് ആണ്.വിക്രം ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന തങ്കലാനാണ് വിക്രം ഇപ്പോള്‍ ചെയ്യുന്ന സിനിമ.