Latest News

നടുക്കടലില്‍ ചോരക്കളിയുമായി ജൂനിയര്‍ എന്‍ടിആര്‍; അമ്പരപ്പിക്കുന്ന ദേവര ട്രെയിലര്‍ കാണാം

Malayalilife
 നടുക്കടലില്‍ ചോരക്കളിയുമായി ജൂനിയര്‍ എന്‍ടിആര്‍; അമ്പരപ്പിക്കുന്ന ദേവര ട്രെയിലര്‍ കാണാം

കൊരട്ടല ശിവ ജൂനിയര്‍ എന്‍ ടി ആറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ദേവരയുടെ റിലീസ് ട്രെയിലര്‍ പുറത്തിറങ്ങി. പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിക്കും വിധത്തിലാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ റിലീസ് ട്രെയിലര്‍ ഒരുക്കിയിട്ടുള്ളത്. എന്‍ ടി ആര്‍ ഫാന്‍സിനെയും സാധാരണ പ്രേക്ഷകരെയും ഒരേപോലെ തൃപ്തിപ്പെടുത്തുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ദേവര എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.

വലിയ ബജറ്റില്‍ രണ്ടു ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം സെപ്റ്റംബര്‍ 27-ന് തീയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേവരയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വിതരണ കമ്പനിയായ വേഫറര്‍ ഫിലിംസ് ആണ്.
കൊരട്ടല ശിവയും എന്‍ ടി ആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. അമ്മ ശ്രീദേവി പേരും പുകഴും നേടിയ സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്തേക്ക് ജാന്‍വി അരങ്ങേറ്റം കുറിക്കുന്നു എന്ന സന്തോഷം ശ്രീദേവി ഫാന്‍സിനുമുണ്ട്.

യുവസുധ ആര്‍ട്ട്‌സും എന്‍ ടി ആര്‍ ആര്‍ട്സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത് അനിരുദ്ധ് രവിചന്ദ് ആണ്. ഛായാഗ്രഹണം: രത്നവേലു ഐ എസ് സി, പ്രൊഡക്ഷന്‍ ഡിസൈനര്‍: സാബു സിറിള്‍, എഡിറ്റര്‍: ശ്രീകര്‍ പ്രസാദ്. പി ആര്‍ ഒ: ആതിര ദില്‍ജിത്ത്.

Devara Release Trailer Telugu NTR Saif Ali Khan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക