മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒരു പിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എന്‍.എയില്‍ മലയാളത്തിന്റെ പ്രിയതാരം സുകന്യ ഗാനരചയിതാവാകും.അഷ്‌കര്‍ സൗദാനെ നായകനാകുന്ന ചിത്രത്തില്‍ മലയാളവും തമിഴും കലര്‍ന്ന ഗാനത്തിന് ശരത് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പാട്ടെഴുതുവാനുള്ള അവസരം അപ്രതീക്ഷിതമായി സുകന്യയില്‍ വന്നുചേരുകയായിരുന്നു.
തൊണ്ണൂറുകളില്‍ തമിഴിലും മലയാളത്തിലും ഒരുപോലെ തിളങ്ങി നിന്ന താരമാണ് സുകന്യ. 1989ല്‍ പുറത്തിറങ്ങിയ ഈശ്വര്‍ എന്ന തമിഴ് ചിത്രമാണ് സുകന്യയുടെ ആദ്യ സിനിമ. 1994 -ല്‍ റിലീസ് ചെയ്ത സാഗരം സാക്ഷി എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായാണ് മലയാളത്തില്‍ അരങ്ങേറ്രം.
തൂവല്‍കൊട്ടാരം, കാണാക്കിനാവ്, ചന്ദ്രലേഖ, രക്തസാക്ഷികള്‍ സിന്ദാബാദ് തുടങ്ങിയവയാണ് പ്രധാന മലയാള ചിത്രങ്ങള്‍. ഇപ്പോള്‍ ടെലിവിഷന്‍ പരമ്പരകളിലൂടെയും റിയാലിറ്റി ഷോയിലൂടെയും മിനിസ്‌ക്രീനില്‍ സജീവമാണ്.