ബാഡ്മിന്റെണ്‍ കളിയില്‍ തല്‍പ്പരനായ യുവാവിന്റെ സ്വപ്ന സാഷാത്ക്കാരത്തിന്റെ കഥ; കപ്പ് ഫസ്റ്റ് ലുക്ക് പുറത്ത്

Malayalilife
 ബാഡ്മിന്റെണ്‍ കളിയില്‍ തല്‍പ്പരനായ യുവാവിന്റെ സ്വപ്ന സാഷാത്ക്കാരത്തിന്റെ കഥ; കപ്പ് ഫസ്റ്റ് ലുക്ക് പുറത്ത്

അനന്യാ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി, എയ്ഞ്ചലിനാ മേരി ആന്റണി എന്നിവര്‍ നിര്‍മ്മിച്ച് സഞ്ജു വി.സാമുവല്‍ കഥ ചെഴുതി സംവിധാനം ചെയ്യുന്ന കപ്പ്. എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

മലയോര ഗ്രാമമായ ഇടുക്കിയിലെ വെള്ളത്തൂവല്‍ ഗ്രാമത്തിലെ ബാഡ്മിന്റെണ്‍ കളിയില്‍ തല്‍പ്പരനായ ഒരു യുവാവിന്റെ സ്വപ്ന സാഷാത്ക്കാരത്തിന്റെ കഥ പറയുന്ന ചിത്രമാണ് കപ്പ് -ഇന്‍ഡ്യക്കു വേണ്ടി കളിക്കുക ഒളിമ്പിക്‌സില്‍ പങ്കെടുക്കുക എന്നതാണ് കണ്ണന്‍ എന്ന യുവാവിന്റെ സ്വപ്നം. അതിനായുള്ള അവന്റെ ശ്രമങ്ങള്‍ക്കൊപ്പം നാടും വീടും സ്‌കൂളുമൊക്കെ അവനോടൊപ്പം ചേരുന്നു.അതിന്റെ ശ്രമങ്ങള്‍ക്കിടയില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും , അതിനിടയിലൂടെ ഉരുത്തിരിയുന്ന പ്രണയവുമെല്ലാം കൂടിച്ചേര്‍ന്ന ഒരു ക്‌ളീന്‍ എന്റെര്‍ടൈനറാണ് ഈ ചിത്രം.

ഒരു മലയോര ഗ്രാമത്തിന്റെ ആചാരാനുഷ്ടാനങ്ങളുമൊക്കെ ഈ ചിത്രത്തിന്റെ പ്രധാന ഘടകമാണ്.മാത്യു തോമസ്സാണ് ന കേന്ദ്ര കഥാപാത്രമായ കണ്ണനെ അവതരിപ്പിക്കുന്നത്.
പതുമുഖം റിയാ ഷിബുനായികയാകുന്നു.നമിതാ പ്രമോദ് മറ്റൊരു പ്രധാന കഥാപാതത്തെ അവതരിപ്പിക്കുന്നു.ഗുരു സോമസുന്ദരം, ബേസില്‍ ജോസഫ്, ജൂഡ് ആന്റെണി ജോസഫ്, ഇന്ദ്രന്‍സ്, ആനന്ദ് റോഷന്‍, തുഷാര, മൃണാളിനി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
തിരക്കഥ - അഖിലേഷ് ലതാ രാജ്.- ഡെന്‍സണ്‍ ഡ്യൂറോം
ഗാനങ്ങള്‍ - മനു മഞ്ജിത്ത്.
സംഗീതം - ഷാന്‍ റഹ്മാന്‍.
ഛായാഗ്രഹണം - നിഖില്‍ പ്രവീണ്‍-
എഡിറ്റിംഗ് - റെക്‌സണ്‍ ജോസഫ്
കലാസംവിധാനം -
ജോസഫ് തെല്ലിക്കല്‍ -
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് -മുകേഷ് വിഷ്ണു. & രഞ്ജിത്ത് മോഹന്‍.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - പൗലോസ് കുറു മുറ്റം -
പ്രൊഡക്ഷന്‍ കണ്‍ടോളര്‍ - നന്ദു പൊതുവാള്‍-
അല്‍ഫോന്‍സ് പുത്രന്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു
വാഴൂര്‍ ജോസ്.

Read more topics: # കപ്പ്
Cup Movie First Look Poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES