Latest News

ചിരഞ്ജീവിക്ക് പത്മ വിഭൂഷന്‍ അവാര്‍ഡ്; കലാമേഖലയിലെ നേട്ടങ്ങള്‍ പരിഗണിച്ചുള്ള അവാര്‍ഡിന്റെ സന്തോഷം പങ്ക് വച്ച് നടന്‍

Malayalilife
 ചിരഞ്ജീവിക്ക് പത്മ വിഭൂഷന്‍ അവാര്‍ഡ്; കലാമേഖലയിലെ നേട്ടങ്ങള്‍ പരിഗണിച്ചുള്ള അവാര്‍ഡിന്റെ സന്തോഷം പങ്ക് വച്ച് നടന്‍

2024ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കലാമേഖലയിലെ നേട്ടങ്ങള്‍ പരിഗണിച്ച് ഇത്തവണത്തെ പത്മവിഭൂഷണ്‍ പുരസ്‌കാരം തെലു?ഗു നടന്‍ ചിരഞ്ജീവി കരസ്ഥമാക്കി. അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷം തന്റെ ഒഫീഷ്യല്‍ അകൗണ്ടിലൂടെ ചിരഞ്ജീവി പ്രേക്ഷകരോട് പങ്കുവെച്ചു.

പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് രാജ്യത്തെ പരമോന്നത സിവിലിയന്‍ അവാര്‍ഡുകളിലൊന്നായ പത്മ പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന ഈ അവാര്‍ഡുകള്‍ കല, സാമൂഹിക പ്രവര്‍ത്തനം, പൊതുകാര്യങ്ങള്‍, ശാസ്ത്രം, എഞ്ചിനീയറിംഗ്, വ്യാപാരം, വ്യവസായം, വൈദ്യം, സാഹിത്യം, വിദ്യാഭ്യാസം, കായികം, സിവില്‍ സര്‍വീസ് തുടങ്ങിയ വിഷയങ്ങളിലോ മേഖലകളിലോ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് നല്‍കുന്നത്. 

രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ആചാരപരമായ ചടങ്ങുകളില്‍ ഇന്ത്യന്‍ രാഷ്ട്രപതിയാണ് ഈ പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കുന്നത്.

Read more topics: # ചിരഞ്ജീവി
Chiranjeevi awarded with Padma Vibushan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES