വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സിനിമയിലും പ്രേക്ഷകരുടെ മനസ്സിലും ഇടം നേടിയ നടനാണ് ചെമ്പന്‍ വിനോദ്. 2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെ എത്തിയ താരം ഇന്ന് സിനിമയിലെ മുനിര അഭിനേതാക്കളില്‍ ഒരാളാണ്. തന്റെ ഭാര്യയും മകനും വിദേശത്താണെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു. വിവാഹമോചിതനായ താരം പുനര്‍വിവാഹിതനക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം.
ചെമ്പൻ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പുതിയ വീട് സ്വന്തമാക്കിയ സന്തോഷം പങ്കുവച്ച് എത്തിയത്. പുതിയ വീട്ടില്‍ നിന്നും നോക്കിയാല്‍ കാണുന്ന വ്യൂ ഇങ്ങനെയാണെന്ന് പറഞ്ഞായിരുന്നു താരം ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയൽ താരത്തിന്റെ ഇതിനകം തന്നെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പോസ്റ്റിന് കീഴില്‍ താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് കമന്റുകൾ ചെയ്‌തിരിക്കുന്നത്.
ചെമ്പന്റെ പുതിയ വീഡിയോയ്ക്ക് കീഴില്‍ വിനയ് ഫോര്‍ട്ട്, ടൊവിനോ തോമസ്, മാളവിക മേനോന്‍, സുധി കോപ്പ തുടങ്ങി നിരവധി പേരാണ് സ്‌നേഹം അറിയിച്ച് എത്തിയിട്ടുള്ളത്. ചെമ്പൻ വിനോദ് ജോസിന്റെ രണ്ടാം വിവാഹം അടുത്തിടെയായിരുന്നു നടന്നത്. വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു. 25 കാരിയായ ഡോക്ടറർ മറിയം തോമസ് ആണ് അദ്ദേഹത്തിന്റെ ജീവിതസഖി. അദ്ദേഹം ജീവിതസഖിയാക്കിയത് ഇത്രയും ചെറിയ പെണ്‍കുട്ടിയെയാണോ വിമര്‍ശനം. സോഷ്യൽ മീഡിയയിലൂടെ പ്രായവ്യത്യാസത്തെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റുകളും വൈറലായി മാറിയിരുന്നു.
സിനിമാ ജീവിതത്തില്‍ പത്ത് വര്‍ഷം പിന്നിടുമ്പോള്‍ സഹനടന്‍, വില്ലന്‍, നായകന്‍ തുടങ്ങി ഏത് കഥാപാത്രങ്ങളെയും ഭദ്രമാക്കുന്ന താരത്തിന് 2018 ഗോവ ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ട്രാന്‍സ്, ബിഗ് ബ്രദര്‍ എന്നിവയാണ് താരത്തിന്റേതായി ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങള്‍.