Latest News

മദ്യലഹരിയില്‍ കാറോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു; നടന്‍ ബൈജുവിനെതിരെ കേസ്; ആശുപത്രിയില്‍ രക്തം കൊടുക്കാതെ വൈദ്യ പരിശോധന ഒഴിവാക്കി; സംഭവം ഇന്നലെ രാത്രി തിരുവനന്തപുരത്ത്

Malayalilife
 മദ്യലഹരിയില്‍ കാറോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു; നടന്‍ ബൈജുവിനെതിരെ കേസ്;  ആശുപത്രിയില്‍ രക്തം കൊടുക്കാതെ വൈദ്യ പരിശോധന ഒഴിവാക്കി; സംഭവം ഇന്നലെ രാത്രി തിരുവനന്തപുരത്ത്

നടന്‍ ബൈജുവിനെതിരെ കേസ്. മദ്യലഹരിയില്‍ അമിത ലഹരിയില്‍ കാറോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചുവെന്നാണ് പരാതി. മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്ത് വെച്ചാണ് സംഭവം.

മദ്യപിച്ച് അമിതവേഗതയില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയെന്നാണ് കേസ്. കസ്റ്റഡിയില്‍ എടുത്ത ബൈജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കവടിയാര്‍ ഭാഗത്ത് നിന്നും വന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബൈജു വിനൊപ്പം മകളും കാറില്‍ ഉണ്ടായിരുന്നു.

വൈദ്യ പരിശോധയ്ക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തസാമ്പിള്‍ നല്‍കാന്‍ ബൈജു തയ്യാറായില്ല. തുടര്‍ന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയ്ക്ക് തയ്യാറായില്ലെന്നും കാട്ടി ഡോക്ടര്‍ പൊലീസിന് മെഡിക്കല്‍ റിപ്പോര്‍ട്ട് കൈമാറി.

വണ്ടിയൊക്കെയാവുമ്പോള്‍ തട്ടും, ഇതിലൊന്നും താന്‍ പേടിക്കാന്‍ പോകില്ലെന്നാണ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന മാധ്യമങ്ങളോട് ബൈജു പ്രതികരിച്ചത്.

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ വലതു ടയര്‍ പഞ്ചറായി. അതിനാല്‍ ടയര്‍ മാറ്റി ഇട്ട് സ്റ്റേഷനിലേക്ക് കൊണ്ടു വരാന്‍ ബൈജുവിന്റെ ഡ്രൈവറെ പൊലീസ് വിളിച്ചു വരുത്തി. പിന്നാലെ ബൈജുവും അപകടം നടന്ന സ്ഥലത്തെത്തി. പോലീസ് കാര്‍ മാറ്റാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ക്യാമാറാമാനെ് കൈയേറ്റം ചെയ്യാനും ബൈജു ശ്രമിച്ചു.

Read more topics: # ബൈജു
Case against actor Biju

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക