തെന്നിന്ത്യന്‍ നടിയുടെ പരാതിയില്‍ മുകേഷിനെതിരെ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. മരട് പോലീസാണ് സിപിഎം എംഎല്‍എയ്ക്കെതിരെ കേസെടുത്തത്. ആലുവയിലെ ഫ്ലാറ്റില്‍ 12 മണിക്കൂര്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസിന്റെ തുടര്‍നടപടികളിലേക്ക് പൊലീസ് കടന്നത്.
പരാതിക്കാരിയുടെ മൊഴിപ്പകര്‍പ്പ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കൈമാറിയിരുന്നു. നടിക്കെതിരെ ചൂഷണം നടന്നുവെന്ന് ആരോപണം ഉന്നയിച്ച സ്ഥലങ്ങളുടെ പരിധിയിലുള്ള പൊലീസ് സ്റ്റേഷനിലാണ് മുകേഷിനെതിരായ കേസ്.
കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. ഐ.പി.സി. 354-ാം വകുപ്പ് ചുമത്തിയാണ് മുകേഷിനെതിരേ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയില്‍ സംസാരിച്ചുവെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.
അതിനിടെ എം. എം.എല്‍.എ. രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളും സാമൂഹിക, സാംസ്‌കാരിക രംഗത്തെ ഇടപെടലുകളും സിപിഎമ്മിനെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. സിപിഎമ്മിലും വിമര്‍ശനമുയരുന്നുണ്ട്. ബുധനാഴ്ച മുകേഷിന്റെ ഓഫീസിലേക്ക് ആര്‍.വൈ.എഫ്., മഹിളാമോര്‍ച്ച, യു.ഡി.എഫ്. എന്നിവയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടന്നു.
ആര്‍.വൈ.എഫ്. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. സാംസ്‌കാരികകേരളത്തിലെ രാഷ്ട്രീയമാലിന്യമാണ് മുകേഷ് എന്നായിരുന്നു യു.ഡി.എഫ്. മാര്‍ച്ച് ഉദ്ഘാടനംചെയ്ത മുന്‍ എം.എല്‍.എ. ഷാനിമോള്‍ ഉസ്മാന്റെ വിമര്‍ശനം. ഇതിനുപുറമേ പാര്‍ട്ടിതലത്തിലും അദ്ദേഹത്തിനെതിരേ രൂക്ഷവിമര്‍ശനമുയരുന്നുണ്ട്.