ചിത്രമൂല ക്രിയേഷന്‍സിന്റെ ബാനറില്‍ സുധീഷ് യതി, കുക്കു ജീവന്‍, കുക്കു സുജാത എന്നിവര്‍ നിര്‍മ്മിച്ച് മുരളിലക്ഷമണ്‍ സംവിധാനം ചെയ്യുന്ന'കൊളോസ്സിയന്‍സ് 3:25' എന്ന ഹ്രസ്വ ചിത്രത്തിന്റെ ട്രൈലര്‍ റിലീസായി. കൈനകരി തങ്കരാജ്, ശിവജി ഗുരുവായൂര്‍,സന്തോഷ് കീഴാറ്റൂര്‍,രാജേഷ് ഹെബ്ബാര്‍,അരുണ്‍ രാഘവന്‍,അതുല്‍ ആര്‍ അശോക്,രെഞ്ജി കാങ്കോല്‍,ശ്രീജിത്ത് കണ്ണൂര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.
ഗ്രീഷ്മറി ജിന്‍, ജിജേഷ് പി കെ, രാഹുല്‍ അജയകുമാര്‍, മുരളി ലക്ഷമണ്‍ എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
വിഷ്ണു ശശികുമാര്‍ നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-സൂരജ് അയ്യപ്പന്‍,ബിജിഎം- രാഗേഷ് സ്വാമിനാഥന്‍, സംഘട്ടനം അഷറഫ് ഗുരുക്കള്‍,സംസ്ഥാന അവാര്‍ഡ് ജേതാവായ ലിജു പ്രഭാകര്‍ ഡി ഐ നിര്‍വഹിച്ചിരിക്കുന്നു. കൈനകരി തങ്കരാജിന്റെ അവസാനം ചിത്രം കൂടി ആയ 'കൊളോസ്സിയന്‍സ് 3:25' സൈന മൂവിസിന്റെ ഒടിടിയിലും യൂട്യൂബിലും ജൂലായ് 19-ന് റിലീസ് ചെയ്യുന്നു.പി ആര്‍ ഒ-എ എസ് ദിനേശ്.