കോവിഡ്, ലോക്ഡൗണ്‍ പ്രസിന്ധികള്‍ക്കിടയിലും മലയാളികളെ തേടിയെത്തിയ ചിത്രമാണ് സി യൂ സൂണ്‍. തീയറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ഐ ഫോണില്‍ ചിത്രീകരിച്ച സിനിമ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു പ്രേക്ഷകരിലേക്കെത്തിയത്. ഫഹദ് ഫാസിലിനൊപ്പം റോഷന്‍ മാത്യുവും ദര്‍ശന രാജേന്ദ്രനുമാണ് സീ യൂ സൂണില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
ഇപ്പോള്‍ വറുതിയുടെ, അതിജീവനത്തിന്റെ ഈ കാലത്ത്, സഹജീവികളായ ചലച്ചിത്ര പ്രവര്‍ത്തകരോട് നടന്‍ ഫഹദും സംവിധായകന്‍ മഹേഷ് നാരായണനും കാട്ടിയ സ്‌നേഹത്തിനും ഐക്യദാര്‍ഡ്യത്തിനും നന്ദിയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നിര്‍മ്മാതാവുമായ ബി ഉണ്ണിക്കൃഷ്ണന്‍ ഇപ്പോള്‍. ഫഹദിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'സീ യു സൂണ്‍'. ചിത്രം വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ വരുമാനത്തുകയില്‍ നിന്ന് പത്ത് ലക്ഷം രൂപ ഫെഫ്കയ്ക്ക് കൈമാറിയിരിക്കുകയാണ് ഫഹദും മഹേഷ് നാരായണനും.
ഈ വിവരം ബി ഉണ്ണിക്കൃഷ്ണന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്. ഫഹദില്‍ നിന്നും മഹേഷ് നാരായണനില്‍ നിന്നും തുക കൈപ്പറ്റുന്നതിന്റെ ചിത്രം പുറത്ത് വിട്ടുകൊണ്ടാണ് ഉണ്ണിക്കൃഷ്ണന്‍ ഈ വിവരം തുറന്ന് പറഞ്ഞിരിക്കുന്നത്.
ഉണ്ണിക്കൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ''സീ യു സൂണ്‍' എന്ന സിനിമയില്‍ നിന്ന് ലഭിച്ച വരുമാനത്തില്‍ നിന്ന് പത്ത് ലക്ഷം രൂപ ഫെഫ്കയ്ക്ക് കൈമാറി പ്രിയപ്പെട്ട ഫഹദും മഹേഷ് നാരായണനും മാതൃകയായി.'
'വറുതിയുടെ, അതിജീവനത്തിന്റെ ഈ കാലത്ത്, സഹജീവികളായ ചലച്ചിത്ര പ്രവര്‍ത്തകരോട് കാട്ടിയ സ്‌നേഹത്തിനും ഐക്യദാര്‍ഡ്യത്തിനും നന്ദി, സ്‌നേഹം, സാഹോദര്യം.' നിരവധി പേരാണ് ചിത്രത്തിന് കമന്റുകളും ആശംസകളുമൊക്കെയായി എത്തിയിരിക്കുന്നത്.