സിനിമയുടെ തിരശ്ശിലയ്ക്ക് പുറമെ ഉറ്റ സുഹൃത്തുക്കളാണ് നടി ഭാവനയും സംയുക്ത വര്‍മയും മഞ്ജു വാര്യരും. മൂന്നു പേരും ചലച്ചിത്ര രംഗത്ത് എത്തപ്പെട്ടത് വിവിധ കാലഘട്ടങ്ങളിലായാണ്. എന്നാൽ ഇവരുടെ സിനിമ ജീവിതത്തിൽ ഒരു ചലച്ചിത്രത്തിൽ പോലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുമില്ല എന്നാൽ ഇവർ നല്ല സൗഹൃദമാണ് ഓഫ് സ്ക്രീനില്‍ കാത്ത് സൂക്ഷിക്കുന്നത്.
ഇപ്പോള്‍ ഭാവന മഞ്ജു വാര്യരും സംയുക്ത വര്‍മയുമായുള്ള സൗഹൃദത്തെക്കുറിച്ച് സുഹൃത്തുക്കളല്ല സഹോദരിമാരാണ് തങ്ങളെന്നാണ് വിശേഷിപ്പിക്കുന്നത്. ഭാവന വ്യാഴാഴ്ചയായിരുന്നു മൂന്ന് പേരുടെയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതും. അടുത്ത സുഹൃത്തുക്കള്‍ സഹോദരങ്ങള്‍ കൂടിയാണെന്ന് ചിത്രത്തിന്റെ അടിക്കുറിപ്പിലാണ് ഭാവന പറയുന്നത്. അടുത്ത സുഹൃത്തുക്കള്‍ സഹോദരിമാര്‍ കൂടിയാണ്, ദൈവം ഞങ്ങള്‍ക്ക് തരാന്‍ മറന്നവര്‍," ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ അടിക്കുറിപ്പില്‍ ഭാവന കുറിച്ചത് ഇങ്ങനെയായിരുന്നു. #Friends Like Family #Soul Sisters #MandatoryMBSKoodals #MineForever #NothingButFun എന്നീ ഹാഷ്ടാഗുകളോടെയാണ് ഭാവന ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളത്.
ഭാവനയ്ക്കുള്ളത് ഒരു സഹോദരനാണ്. താരം സാമൂഹ്യമാധ്യമങ്ങളില്‍ നേരത്തെ തന്നെ സഹോദരനുമൊത്തുള്ള ബാല്യകാല ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഭാവന സോഷ്യൽ മീഡിയയിൽ സിനിമാ രംഗത്തെ മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവയ്കാറുണ്ട്.
2002ല്‍ പുറത്തിറങ്ങിയ 'നമ്മളൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന ചലച്ചിത്ര രംഗത്തെത്തിയത്. 1999ല്‍ പുറത്തിറങ്ങിയ 'വീണ്ടും ചില വീട്ടു കാര്യങ്ങളി'ലൂടെ മലയാള ചലച്ചിത്ര രംഗത്തെത്തിയ സംയുക്ത വര്‍മ 2002ല്‍ പുറത്തിറങ്ങിയ 'തെങ്കാശിപ്പട്ടണ'ത്തിന്റെ അതേ പേരിലുള്ള തമിഴ് റീമേക്കിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായ മഞ്ജു വാര്യര്‍ 1999ലെ 'കണ്ണെഴുതി പൊട്ടും തൊട്ട്' എന്ന ചിത്രത്തിനു ശേഷം ഒരു നീണ്ട ഇടവേള സിനിമയിൽ എടുത്തതിന് പിന്നാലെയാണ് 2014ല്‍ 'ഹൗ ഓള്‍ഡ് ആര്‍ യൂ' വിലൂടെയാണ് മലയാള സിനിമ രംഗത്ത് തിരിച്ചെത്തിയത്.