Latest News

മഷൂറയോടാണ് സ്നേഹം എന്ന് പലരും പറയുന്നുണ്ട്; നിങ്ങൾ കുത്തിനോവിച്ചുകൊണ്ടാണ് വേദനിക്കുന്നത്: ബഷീർ ബഷി

Malayalilife
മഷൂറയോടാണ് സ്നേഹം എന്ന് പലരും പറയുന്നുണ്ട്; നിങ്ങൾ കുത്തിനോവിച്ചുകൊണ്ടാണ് വേദനിക്കുന്നത്: ബഷീർ ബഷി

ബിഗ് ബോസ് താരം, യു ട്യൂബര്‍, മോഡല്‍, എല്ലാത്തിലും ഉപരി മാതൃകാ ഭര്‍ത്താവ്, തുടങ്ങിയ നിലകളില്‍ നിറയെ ആരാധകര്‍ ഉള്ള താരമാണ് ബഷീര്‍ ബഷി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കുടുംബത്തിന് വലിയ സ്ഥാനമാണ് നല്‍കുന്നത്. ബഷീറിന്റെ കുടുംബം ഒന്നടങ്കം ഇപ്പോൾ സെലിബ്രിറ്റികളാണ്. ബിഗ് ബോസിലേക്ക് പോവുന്നതിന് മൂന്ന് മാസം മുന്‍പായിരുന്നു താരം രണ്ടാമതും വിവാഹിതനായത്. മശൂറയുടെ ജന്മദിന ആഘോഷവുമായി ബന്ധപ്പെട്ടുള്ള വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഇപ്പോൾ താരവും കുടുംബവും.

എന്റെ ഇടവും വലവും ആണ് ഭാര്യമാർ. എന്റെ ഭാര്യമാർക്ക് എന്താണ് വേണ്ടതെന്നു എനിക്ക് നന്നായി അറിയാം, പിറന്നാളിന് മഷൂറക്ക് സമ്മാനം നൽകിയത് സോനുവും ആയി ആലോചിച്ചിട്ടാണ്. അവൾ അതിനു അര്ഹതയുള്ളവൾ ആണ് എന്നുള്ളത് കൊണ്ടാണ് അവൾക്ക് ഐഫോൺ ന്യൂ വേർഷൻ നൽകിയത്. ദിവസവും വ്‌ളോഗ് ചെയ്യുന്ന ആളാണ് മഷൂറ. അവൾക്ക് ഒരു ഉപകാരം ആയിക്കോട്ടെ എന്നാണ് ഞങ്ങൾ കരുതിയത്. എന്നിട്ടും അവൾ എന്നോട് എടുത്തുകൊള്ളാൻ പറയുന്നുണ്ട്. അത്യാവശ്യം കേരളത്തിൽ പ്രമോഷൻ വർക്ക് ചെയ്യുന്ന ഒരു വ്‌ളോഗർ ആണ് മഷൂറ.

സോനുവിന്റെ പിറന്നാൾ സമയം ഹൗസ് ബോട്ടിൽ കൊണ്ട് പോയിട്ടുണ്ട്. ഡയമണ്ട് സാധനങ്ങൾ വാങ്ങി നൽകിയിട്ടുണ്ട്. അതൊന്നും ആരും പറയില്ല. കുറേപ്പേര് മെസേജ് അയക്കാറുണ്ട്. ആദ്യമൊക്കെ പോട്ടെ എന്ന് വച്ചു. സോനുവിനോട് സ്നേഹം ഉള്ളവർ ആണെങ്കിൽ ഇങ്ങനെ മെസേജുകൾ അയക്കുമോ. നിങ്ങളുടെ കമന്റുകളിൽ ആണ് സോനു ഹർട്ട് ആകുന്നത്. നിങ്ങൾ കുത്തിനോവിച്ചുകൊണ്ടാണ് വേദനിക്കുന്നത്. നിങ്ങളുടെ ബാഡ് കമന്റുകളെ ചപ്പുചവർ കമന്റുകൾ ആയിട്ടേ നമ്മൾ കാണുകയുള്ളൂ. ഒരിക്കലും ഞങ്ങൾ മനസ്സിലേക്ക് എടുക്കയില്ല. മഷൂറയോടാണ് സ്നേഹം എന്ന് പലരും പറയുന്നുണ്ട്. എല്ലാവരുടെയും വിചാരം ഞാൻ കഴുതയുടെ ബുദ്ധി ഉള്ള മനുഷ്യ സ്ത്രീ ആണെന്നാണോ. ബഷീറിന് ഒപ്പം സുഹാനയും ചോദിക്കുന്നു.

Bhasheer bhashi words about negative comments

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES