മലയാള സിനിമയില്‍ ഏറെ ശ്രദ്ധ നേടിയ നിരവധി ബാലതാരങ്ങൾ ഉണ്ട്. ബേബി സനുഷ മുതല്‍ അനിഖ വരെ അക്കൂട്ടത്തിൽ ഉൾപ്പെടും. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ബാലതാരമാണ് ബേബി നിവേദിത. പേരിന് മുൻപേ ഉണ്ടായിരുന്നു ബേബി ഇന്ന് നിവേദിത എടുത്ത് മാറ്റിയിരിക്കുകയാണ്. കുസൃതി ചിരിയുമായി പ്രേക്ഷകരെ കീഴ്‌പ്പെടുത്തിയ താരത്തെ ഇന്ന് കണ്ടാല്‍ തിരിച്ചറിയാന്‍ പോലും പറ്റാത്തവിധം മാറിയിരിക്കുകയാണ്.
ബേബി നിവേദിത എന്ന നിവേദിത വിജയന്‍ ഇന്ന് വളര്‍ന്ന് വലിയ കുട്ടിയായി മാറിയിരിക്കുകയാണ്. മുടിയൊക്കെ മുറിച്ച് പുത്തൻ ഗെറ്റപ്പിലാണ് ഇപ്പോൾ താരത്തെ കാണാൻ സാധിക്കുക. താരത്തിന്റെ ആ പഴയ രൂപം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ നിന്ന് നോക്കിയാൽ തന്നെ വളരെ വ്യത്യസ്തമാണ്. ഇപ്പോൾ സിനിമ വിട്ട താരം പ്രൊഫഷണൽ കരിയർ മുന്നോട്ട് കൊണ്ട് പോകാനുള്ള ഒരുക്കത്തിലാണ്.
2006 ല്‍ പുറത്തിറങ്ങിയ പളുങ്ക് എന്ന ചിത്രത്തിലൂടെയാണ് നിവേദിത വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് മോസ് ആന്റ് ക്യാറ്റ്, കാണാ കണ്മണി, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു. തമിഴകത്തിൽ അഴകിയ തമിഴ് മകന്‍ എന്ന വിജയ് ചിത്രത്തിലൂടെ നിവേദിത അവിടെയും വിജയം നേടുകയും ചെയ്‌തു.ഏറ്റവുമൊടുവിലായി 2009 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ ഭ്രമരത്തിലാണ് നിവേദിത അഭിനയിച്ചത്.
സംസ്ഥാന സര്‍ക്കാറിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ഭരതം, കാണാകണ്മണി എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ലഭിച്ചു. വനിത, ഏഷ്യനെറ്റ്, സൂര്യ, മാതൃഭൂമി, തുടങ്ങിയ പുരസ്‌കാരങ്ങളും ആറ് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലുംഈ കൊച്ചു മിടുക്കിയെ തേടി എത്തിയിരുന്നു. കേരള ഫിലിംസ് ക്രിട്ടിക്‌സ് പുരസ്‌കാരവും ഭ്രമരത്തിലെ അഭിനയത്തിന് നിവേദിത നേടി.
ബാലതാരമായി തന്നെ നിവേദിതയുടെ സഹോദരി നിരഞ്ജന വിജയനും മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടതാണ്. മോഹന്‍ലാലിന്റെ മകളായി തന്മാത്ര എന്ന ചിത്രത്തില്‍ എത്തിയത് നിരഞ്ജനയാണ്. ഇത് കൂടാതെ സോന്‍ പപ്പടി, ഔട്ട് ഓഫ് സിലബസ്, നരന്‍, യക്ഷകന്‍, 465, അരവിന്ദന്‍ പറയട്ടെ, പകരം എന്നീ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.