ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസൂക്ക ആരാധകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ചിത്രത്തില്‍ മമ്മൂട്ടിയോട് ഏറ്റുമുട്ടാന്‍ ബാബു ആന്റണിയെത്തുമെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.. മമ്മൂട്ടിയും ബാബു ആന്റണിയും തമ്മിലുള്ള സംഘട്ടനരംഗം ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കും. അതേസമയം ദ് ടീച്ചര്‍, അര്‍ച്ചന 31 നോട്ടൗട്ട്, പ്രണയവിലാസം തുടങ്ങിയ ചിത്രങ്ങളില്‍ തിളങ്ങിയ ഹക്കിം ഷാ ബസൂക്കയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
1989ല്‍ പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത കാര്‍ണിവല്‍ സിനിമയില്‍ ആണ് ഇരുവരും ആദ്യമായി ഒരുമിക്കുന്നത്. പ്രതിനായക വേഷമായിരുന്നു ബാബു ആന്റണിക്ക്. ജാഗ്രത, കോട്ടയം കുഞ്ഞച്ചന്‍, കൗരവര്‍, വജ്രം, ട്വിന്റി 20 എന്നീ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ചിട്ടുണ്ട്. 2011ല്‍ കോബ്രാ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ബാബു ആന്റണിയും അവസാനം ഒരുമിച്ച് അഭിനയിച്ചത്.
മമ്മൂട്ടിയോടൊപ്പം നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഗൗതം മേനോന്‍, സണ്ണി വയ്ന്‍, ജഗദീഷ്, സിദ്ധാര്‍ത്ഥ് ഭരതന്‍, ഡിനു ഡെന്നിസ്, ഷൈന്‍ ടോം ചാക്കോയുടെ സഹോദരനും ചിരി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജോ ജോണ്‍ ചാക്കോ, ദിവ്യപിള്ള, നിത പിള്ള, സാനിയ അയ്യപ്പന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ അതിഥി വേഷത്തിലും എത്തുന്നുണ്ട്.